രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു; മരണം 30
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഞായറാഴ്ച വെരയുള് ള കണക്ക് പ്രകാരം 1024 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 30 പേർ കോവിഡ് ബാധയെ തുടർന്ന് മരിച്ചു. കഴിഞ് ഞ 24 മണിക്കൂറിനകം 201 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്തു കോവിഡ് ബാധിച്ചവരിൽ പത്തുശതമാനം പേരും രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരമായ ഡൽഹിയിൽ മാത്രം 23 കോവിഡ് പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇവിടെ 72 പേർ ചികിത്സയിലുണ്ട്.
ആരോഗ്യമന്ത്രാലയത്തിെൻറ കണക്ക് പ്രകാരം മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. കോവിഡിനെ തുടർന്ന് മഹാരാഷ്ട്രയിൽ ആറുപേരാണ് മരിച്ചത്. 190 രോഗികള്‍ മഹാരാഷ്ട്രയിലുണ്ട്. 25 പേർക്കു രോഗം മാറി. കേരളത്തിൽ 182 പേരാണു രോഗബാധിതരായുള്ളത്. 15 പേർക്കു രോഗം ഭേദമായി. ഒരാൾ മരിച്ചു.
അതേസമയം, 21 ദിവസത്തെ ലോക്ക്ഡൗൺ പുർണമായും നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ ഞായറാഴ്ച സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നഗരങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക് തടയാൻ നടപടിയെടുക്കണമെന്നും തൊഴിലാളികൾക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
