Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ: വധശിക്ഷ...

നിർഭയ: വധശിക്ഷ ഒരുമിച്ച്​ നടപ്പാക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
CAA supreme court
cancel

ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ വെ​വ്വേ​റെ തൂ​ക്കി​ക്കൊ​ല്ലാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി. വ​ധ​ശി​ക്ഷ ഒ​രു​മി​ച്ച്​ ന​ട​പ്പാ​ക​ണം. ഇ​തോ​ടെ, ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​​മ്പ്​ നി​ർ​ഭ​യ ​േക​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളെ​യെ​ങ്കി​ലും തൂ​ക്കി​ലേ​റ്റാ​നു​ള്ള കേ​​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടു.

ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും. ഒാ​രോ പ്ര​തി​ക​ളും ഒ​ന്നി​നു​ പി​ന്നാ​ലെ​ ഒ​ന്ന്​ എ​ന്ന​നി​ല​യി​ൽ ദ​യാ​ഹ​ര​ജി​യു​മാ​യി നീ​ങ്ങി​യ​താ​ണ്​ ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​ന്​ തി​രി​ച്ച​ടി​യാ​യ​ത്. തു​ട​ർ​ന്ന്​ ബി.​ജെ.​പി​യും ആം ​ആ​ദ്​​മി പാ​ർ​ട്ടി സ​ർ​ക്കാ​റും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തു പ്ര​ചാ​ര​ണ​വി​ഷ​യ​മാ​ക്കു​ക​യും ​െച​യ്​​തി​രു​ന്നു. വ​ധ​ശി​ക്ഷ കാ​ത്തു​ക​ഴി​യു​ന്ന നാ​ലു പ്ര​തി​ക​ൾ​ക്ക്​ ഒ​രാ​ഴ്​​ച കൂ​ടി നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി​ അ​നു​വ​ദി​ക്കു​മെ​ന്ന്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഡ​ൽ​ഹി ജ​യി​ൽ ച​ട്ടം അ​നു​സ​രി​ച്ച്​ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​​പ്പെ​ട്ട ഏ​തെ​ങ്കി​ലും പ്ര​തി​യു​ടെ ദ​യാ​ഹ​ര​ജി തീ​ർ​പ്പാ​ക്കാ​ൻ ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ഹ​ര​ജി ത​ള്ളി ഹൈ​കോ​ട​തി ജ​ഡ്​​ജി സു​രേ​ഷ്​ കെ​യ്​​റ്റ്​ വ്യ​ക്ത​മാ​ക്കി. സു​പ്രീം​കോ​ട​തി വ​രെ ഒ​രു​മി​ച്ചാ​ണ്​ വി​ധി​പു​റ​പ്പെ​ടു​വി​ച്ച​ത്. അ​തി​നാ​ൽ വെ​വ്വേ​റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്ന് ജ​ഡ്​​ജി കൂ​ട്ടി​ച്ചേ​ർ​ത്ത​​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirbhaya casesupremcourtmalayalam newsindia news
News Summary - Centre and Delhi Govt Move Supreme Court against HC Order-India news
Next Story