Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രം സ്ഥലം...

കേന്ദ്രം സ്ഥലം അനുവദിച്ചു; ലോധി എസ്റ്റേറ്റിലെ ബംഗ്ലാവിലേക്ക് താമസം മാറി കെജ്‌രിവാൾ

text_fields
bookmark_border
കേന്ദ്രം സ്ഥലം അനുവദിച്ചു; ലോധി എസ്റ്റേറ്റിലെ ബംഗ്ലാവിലേക്ക് താമസം മാറി കെജ്‌രിവാൾ
cancel

ന്യൂഡൽഹി: കോടതി നിർദേശത്തിനു പിന്നാലെ കേന്ദ്രം താമസ സ്ഥലം അനുവദിച്ചതിനെ തുടർന്ന് എ.എ.പി മേധാവിയും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ലോധി എസ്റ്റേറ്റിലെ ടൈപ്പ്-7 സർക്കാർ ബംഗ്ലാവിലേക്ക് താമസം മാറി. ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ സ്ഥാനം കണക്കിലെടുത്ത് കോടതി നിർദേശങ്ങളെത്തുടർന്ന് കേന്ദ്രം അടുത്തിടെ ബംഗ്ലാവ് അനുവദിച്ചതായി ‘എക്‌സി’ലെ പോസ്റ്റിൽ കെജ്‌രിവാൾ പറഞ്ഞു.

ഡൽഹി ഹൈകോടതി പ്രസ്തുത വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബറിലാണ് ടൈപ്പ്-7 ബംഗ്ലാവ് അനുവദിച്ചത്. ഡൽഹി മുഖ്യമന്ത്രിയായിരിക്കെ കെജ്‌രിവാൾ സിവിൽ ലൈനിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലായിരുന്നു താമസം. 2024 സെപ്റ്റംബറിൽ സ്ഥാനമൊഴിഞ്ഞ ശേഷം, ആപ് രാജ്യസഭാ എം.പി അശോക് മിത്തലിന് അനുവദിച്ച സർക്കാർ ബംഗ്ലാവിലേക്ക് അദ്ദേഹം മാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalAam Aadmi Partyformer chief ministerLatest News
News Summary - Centre allocates land Kejriwal moves to bungalow in Lodhi Estate
Next Story