Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുവേന്ദു അധാകാരിയുടെ പിതാവിനും സഹോദരനും വൈ പ്ലസ് സുരക്ഷ നൽകി കേന്ദ്രം

text_fields
bookmark_border
സുവേന്ദു അധികാരിക്ക് നിലവിൽ ഇസഡ് പ്ലസ് സുരക്ഷയാണ് നൽകിവരുന്നത്
Suvendu Adhikari
cancel

ന്യൂഡൽഹി: നന്ദിഗ്രാമിൽ ബംഗാൾ മുഖ്യമന്ത്രി മമമത ബാനർജിയെ തോൽപ്പിച്ച ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പിതാവിനും സഹോദരനും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പാടാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പിതാവായ ശിശിർ കുമാർ അധികാരിയും സഹോദരൻ ദിബ്യേന്ദു കുമാർ അധികാരിയും നിലവിൽ പാർലമെന്‍റ് അംഗങ്ങളാണ്.

ഇരുവർക്കും വധഭീഷണിയുണ്ടെന്ന് കേന്ദ്ര സുരക്ഷാ ഏജൻസി നൽകിയ റിപ്പോർട്ടിലാണ് ഇരുവർക്കും വൈ പ്ലസ് സുരക്ഷ നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. രണ്ടുപേരുടേയും സുരക്ഷക്കായി സദാസമയവും സി.ആർ.പി.എഫ് വിഭാഗത്തിലെ നാലോ അഞ്ചോ കമാൻഡോകൾ കൂടെയുണ്ടാകും.

ബംഗാൾ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിക്ക് നിലവിൽ ഇസഡ് പ്ലസ് സുരക്ഷയാണ് നൽകിവരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Centre accords VIP security cover to Suvendu Adhikari's father, brother
Next Story