Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജസ്​റ്റിസ്​ കെ.എം...

ജസ്​റ്റിസ്​ കെ.എം ജോസഫ്​ സുപ്രീംകോടതി ജഡ്​ജി

text_fields
bookmark_border
ജസ്​റ്റിസ്​ കെ.എം ജോസഫ്​ സുപ്രീംകോടതി ജഡ്​ജി
cancel

ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയവുമായി മാസങ്ങൾ നീണ്ട കൊമ്പുകോർക്കലിനൊടുവിൽ മലയാളിയായ ഉത്തരഖണ്ഡ്​ ഹൈകോടതി ചീഫ് ജസ്​റ്റിസ്​ കെ.എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാൻ കേ​ന്ദ്ര സർക്കാർ സമ്മതിച്ചു. കൊളീജിയം ശിപാർ​​ശ ചെയ്​ത്​ ഏഴ്​ മാസം കഴിഞ്ഞാണ്​ മനമില്ലാ മനസോടെ ജസ്​റ്റിസ്​ ജോസഫി​​​െൻറ സ്​ഥാനക്കയറ്റത്തിന്​ മോദി സർക്കാർ പച്ചക്കൊടി കാണിച്ചത്​.   

ജസ്​റ്റിസ്​ ജോസഫി​​​െൻറ ആദ്യ ശിപാർശ മടക്കിയ കേ​ന്ദ്ര സർക്കാർ രണ്ടാം ശിപാർശയുടെ കാര്യത്തിലും തീരുമാനമെടുക്കാതെ, ആ ശിപാർശയിലുണ്ടായിരുന്ന മദ്രാസ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ ഇന്ദിരാ ബാനർജി, ഒഡിഷ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ വിനീത്​ സരൺ എന്നിവരുടെ നിയമനം അംഗീകരിക്കാൻ തീരുമാനിച്ച വാർത്ത മാധ്യമങ്ങൾ വിവാദമാക്കിയതിന്​ പിറകെയാണ്​ ജസ്​റ്റിസ്​ ജോസഫി​​​െൻറയ​ും സ്​ഥാനക്കയറ്റം അംഗീകരിച്ച വിവരം പുറത്തുവിട്ടത്​. കേന്ദ്ര സർക്കാർ അംഗീകരിച്ച കൊളീജിയം ശിപാർശ നിയമനത്തിനായി രാഷ്​ട്രപതിക്ക്​ അയച്ചുവെന്ന്​ കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഉത്തരഖണ്ഡിൽ കോൺഗ്രസ്​ സർക്കാറിനെ പിരിച്ചുവിട്ട്​ രാഷ്​ട്രപതി ഭരണമേർപ്പെടുത്തിയ മോദി സർക്കാറി​​​െൻറ നടപടി റദ്ദാക്കിയതിലെ പ്രതികാര നടപടിയെന്ന നിലയിലാണ്​ ജസ്​റ്റിസ്​ ജോസഫി​​​െൻറ നിയമനം ഇത്രയും താമസിപ്പിച്ചത്​. കഴിഞ്ഞ ജനുവരി 10ന്​​ ജസ്​റ്റിസ്​ കെ.എം ജോസഫിനെ സുപ്രീംകോടതി അഭിഭാഷക ഇന്ദു മല്‍ഹോത്രക്കൊപ്പം സുപ്രിം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്​റ്റിസ്​ ദീപക് മിശ്ര, ജസ്​റ്റിസുമാരയ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയമാണ്​ ആദ്യമായി ശിപാര്‍ശ ചെയ്തത്. ഇൗ ശിപാർ​ശ ഏറെ വെച്ചു താമസിപ്പിച്ചതിൽ വ്യാപക പരാതിയുയർന്നപ്പോൾ ഇന്ദു മൽഹോത്രയെ മാത്രം ജഡ്​ജിയാക്കിയ​ കേന്ദ്ര സർക്കാർ ജ.​ ജോസഫിനെ തള്ളുകയായിരുന്നു.

ശിപാർശ ചെയ്​ത കൊളീജിയത്തിലുണ്ടായിരുന്ന ജസ്​റ്റിസ്​ ചെ​ലമേശ്വറും ജസ്​റ്റിസ്​ കുര്യൻ ജോസഫും ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്നിരുന്നു. ജസ്​റ്റിസ്​ ജോസഫി​​​െൻറ നിയമന ശിപാർശ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ തുടർ നടപടിക്ക്​ സുപ്രീംകോടതിയിലെ എല്ലാ ജഡ്​ജിമാരെയും വിളിച്ചുചേർത്തുള്ള ഫുൾ ​കോർട്ടിന്​ ജസ്​റ്റിസ്​ ചെലമേശ്വർ മാർച്ച്​ 21ന്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രക്ക്​ കത്തെഴുതി. കൊളീജിയം ശിപാർശയിൽ സർക്കാർ തുടരുന്ന നിസംഗതയുടെ വിഷയം പരിഗണിക്കാൻ മുതിർന്ന ജഡ്​ജിമാരടങ്ങുന്ന ഏഴംഗ ബെഞ്ച്​ രുൽവൽക്കരിക്കണമെന്ന്​ മലയാളിയായ ജസ്​റ്റിസ്​ കുര്യൻ ജോസഫും ഏപ്രിൽ ഒമ്പതിന്​ ചീഫ്​ ജസ്​റ്റിസിന്​ എഴുതി. അതിന്​ പിറകെ കോടതിയുടെ ഭാവി ചർച്ച ചെയ്യാൻ ജസ്​റ്റിസുമാരായ രഞ്​ജൻ ഗോഗോയിയും മദൻ ബി ലോക്കൂറും ചീഫ്​ ജസ്​റ്റിസ്ിന്​ കത്തയച്ചു.

തുടർന്ന്​ മെയ്​ രണ്ടിന്​ കൊളീജിയം വീണ്ടും ചേർന്നപ്പോൾ ജസ്​റ്റിസ്​ ജോസഫി​​​െൻറ വിഷയം മാറ്റിവെച്ചിരുന്നു. പിന്നീട്​ ജസ്​റ്റിസ്​ ചെലമേശ്വർ വിരമിക്കുന്നത്​ വരെ കൊളീജിയം ​േചർന്നില്ല. ഒരു മലയാളിയെ കൂടി സുപ്രീംകോടതി ജഡ്​ജിയാക്കിയാൽ പ്രാദേശിക പ്രാതിനിധ്യത്തിൻറ സന്തുലനമില്ലാതാകും എന്നതടക്കം വാദങ്ങളുന്നയിച്ചാണ്​ ജസ്​റ്റിസ്​ ജോസഫിനെ ജഡ്​ജിയാക്കുന്നത്​ പുനഃപരി​േശാധിക്കണമെന്ന്​ കൊളീജിയത്തോട്​ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്​. ജഡ്​ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റി ലിസ്​റ്റിൽ 42ാം സ്​ഥാനത്തുള്ള കെ.എം ജോസഫ്​ ചീഫ് ജസ്​റ്റിസ​ുമാരുടെ സീനിയോറിറ്റിയിൽ 11ാം സ്​ഥാനത്താണെന്നും മറ്റു പല ഹൈകോടതികളിലും ജസ്​റ്റിസ്​ ജോസഫിന്​ മുകളിലുള്ളവരു​ണ്ടെന്നുമുള്ള തടസവാദവും കേന്ദ്രം നിരത്തിയിരുന്നു.

സീനിയോറിറ്റിയും സംസ്​ഥാന പ്രാതിനിധ്യവും ഇതിന്​ മുമ്പും പരിഗണിക്കാത്തതി​​​െൻറ ഉദാഹരണങ്ങൾ വന്നതോടെ കേന്ദ്രത്തി​​​െൻറ അവകാശ വാദങ്ങൾ  തെറ്റാണെന്ന്​ പിന്നീട്​ തെളിഞ്ഞു. എങ്കില​ും സീനിയോറിറ്റിയുമായി ബന്ധപ്പെട്ട്​  സർക്കാർ മുന്നോട്ടുവെച്ച വിഷയങ്ങൾ കൊളീജിയം പരിഗണിച്ചുവെന്നാണ്​ കേ​ന്ദ്ര സർക്കാർ വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്​. കൊളീജിയം ശിപാർശ ചെയ്​ത്​ സർക്കാർ ഒരിക്കൽ തിരിച്ചയക്കുകയും വീണ്ടും അതേ പേര്​ കൊളീജിയം ആവർത്തിക്കുകയും ചെയ്​താൽ സർക്കാർ നിർബന്ധമായും നിയമിക്കണം എന്നതാണ്​ ചട്ടം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collegiummalayalam newsSupreme Court JudgeJusice KM Joseph
News Summary - Centre accepts Justice Joseph’s elevation to SC, Report - India News
Next Story