Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇതെങ്ങനെ...

ഇതെങ്ങനെ നിയമവിരുദ്ധമാകും; സെന്‍റട്രൽ വിസ്​തക്കെതിരായ ഹരജി തള്ളി സുപ്രീംകോടതി

text_fields
bookmark_border
ഇതെങ്ങനെ നിയമവിരുദ്ധമാകും; സെന്‍റട്രൽ വിസ്​തക്കെതിരായ ഹരജി തള്ളി സുപ്രീംകോടതി
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ സെൻട്രൽ വിസ്​ത പദ്ധതിക്കെതിരായ ഹരജി തള്ളി സുപ്രീംകോടതി. പദ്ധതിയുടെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട ഹരജിയാണ്​ തള്ളിയത്​. ജസ്റ്റിസ്​ എ.എൻ.ഖാൻവിൽക്കർ, ദിനേഷ്​ മഹേശ്വരി, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ്​ ഹരജി തള്ളിയത്​.

പൊത​ുജനങ്ങൾക്കുള്ള ഓപ്പൺ ഗ്രീൻ ഏരിയയെ റെസിഡൻഷ്യൽ ഏരിയയാക്കി മാറ്റാനുള്ള തീരുമാനത്തിനെതിരെയാണ്​ ഹരജി. ഇത്​ പൊതുജനങ്ങളുടെ താൽപര്യത്തിനെതിരാണെന്നാണ്​ ഹരജിയിലെ വാദം.എന്നാൽ, ഈ സ്ഥലം വൈസ്​ പ്രസിഡന്‍റിന്‍റെ റെസിഡൻഷ്യൽ ഏരിയക്കായാണ്​ മാറ്റിവെച്ചത്​. ഇതൊരു നയപരമായ തീരുമാനമാണ്​. ഇതെങ്ങനെ നിയമവിരുദ്ധമാവും എന്ന്​ ജസ്റ്റിസ്​ ഖാൻവിൽക്കർ ചോദിച്ചു.

കേസുമായി ബന്ധപ്പെട്ട്​ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ പൊതുജനങ്ങൾക്കായി കൂടുതൽ സ്ഥലം മാറ്റിവെക്കുമെന്ന്​ അറിയിച്ചിട്ടുണ്ടെന്നും ഖാൻവിൽക്കർ വ്യക്​തമാക്കി. ഹരജി തള്ളണമെന്ന്​ ആവശ്യമാണ്​ കോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉയർത്തിയത്​. തുടർന്ന്​ നയപരമായ തീരുമാനമാണിതെന്നും ഇക്കാര്യത്തിൽ ഇടപ്പെടാനാകില്ലെന്നും വ്യക്​തമാക്കി സുപ്രീംകോടതി ഹരജി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central vista
News Summary - Central Vista : Supreme Court Dismisses Plea Challenging Proposed Change In Land Use Of Plot For Residences Of Vice President, Prime Minister
Next Story