Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ അഞ്ചു...

യു.പിയിൽ അഞ്ചു നഗരങ്ങളിൽ ലോക്​ഡൗൺ; ഹൈകോടതി ഉത്തരവിന്​ സ്​റ്റേ

text_fields
bookmark_border
Supreme Court
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം പി​ടി​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ഞ്ചു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്ന അ​ല​ഹാ​ബാ​ദ്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ സു​പ്രീം​കോ​ട​തി സ്‌​റ്റേ ചെ​യ്തു. ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ല​ഖ്നോ, പ്ര​യാ​ഗ് രാ​ജ്, വാ​രാ​ണ​സി, കാ​ണ്‍പു​ര്‍, ഗൊ​ര​ഖ്പു​ര്‍ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ല്‍ ഏ​പ്രി​ല്‍ 26 വ​രെ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ്​ സു​പ്രീം​കോ​ട​തി സ്​​റ്റേ ​ ചെ​യ്​​ത​ത്.

കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സീ​ക​രി​ക്കു​ന്നു​ണ്ട്. വേ​ണ്ട​ത്ര മു​ന്‍ക​രു​ത​ലു​ക​ളും സീ​ക​രി​ച്ചു. ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍ക്കു​ന്നു​ണ്ടെ​ന്നും മൊ​ത്തം അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് ഭ​ര​ണ​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്​​ടി​ക്കു​മെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​ർ വാ​ദി​ച്ചു. കോ​വി​ഡ്​ ന​ഗ​ര​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ളെ ദു​ര്‍ബ​ല​മാ​ക്കി​യെ​ന്ന്​ പ​റ​ഞ്ഞ അ​ല​ഹാ​ബാ​ദ് ഹൈ​കോ​ട​തി, പൊ​തു​ജ​നാ​രോ​ഗ്യ​മാ​ണ് പ​ര​മ​പ്ര​ധാ​ന​മെ​ന്നും അ​തി​നാ​ൽ ലോ​ക്ഡൗ​ണ്‍ ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്നും സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നോ​ട്​​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ്​ യോ​ഗി സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 28,211 പേ​ർ​ക്കാ​ണ്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - Central vaccine policy does not take into account the weaker sections - Rahul Gandhi
Next Story