കേന്ദ്ര സർവകലാശാല പ്രഫസർ; നികത്താതെ 80 ശതമാനം സംവരണ സീറ്റുകൾ
text_fieldsന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗത്തിൽപെട്ടവർക്കായി സംവരണം ചെയ്യപ്പെട്ട പ്രഫസർ തസ്തികകളിൽ 80 ശതമാനവും നികത്താതെ കേന്ദ്ര സർക്കാർ. അസോസിയറ്റ്, അസിസിസ്റ്റന്റ് പ്രഫ. തസ്തികകളും ഇത്തരത്തിൽ നികത്താതെ ഒഴിഞ്ഞു കിടക്കുന്നു.
രാജ്യസഭയിൽ ആർ.ജെ.ഡി അംഗം പ്രഫ. മനോജ്കുമാർ ഝാ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് നികത്താത്ത എസ്.സി, എസ്.ടി, ഒ.ബി.സി സീറ്റുകളുടെ കണക്കുകൾ പുറത്തുവന്നത്. ‘യോഗ്യരായവരെ കണ്ടെത്തിയില്ല’ എന്നാണ് ജനറൽ സീറ്റുകൾ ഉൾപ്പെടെ നികത്താത്തതിന് കാരണമായി കേന്ദ്രം നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നത്.
എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട പ്രഫസർ തസ്തികകളിൽ ഏകദേശം 83 ശതമാനവും ഒ.ബി.സി വിഭാഗത്തിൽ സംവരണം ചെയ്യപ്പെട്ട 80 ശതമാനവുമാണ് ഒഴിഞ്ഞുകിടക്കുന്നത്. എസ്.സി വിഭാഗത്തിൽ 64 ശതമാനവും. അസോസിയറ്റ് പ്രഫസർമാരുടെ തസ്തികകളിൽ എസ്.ടി വിഭാഗത്തിൽ 65 ശതമാനവും ഒ.ബി.സി വിഭാഗത്തിൽ 69 ശതമാനവും എസ്.സി വിഭാഗത്തിൽ 51 ശതമാനം തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. എന്നാൽ, ജനറൽ വിഭാഗത്തിൽ 16 ശതമാനം മാത്രമാണ് നികത്താനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

