Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒസ്മാനാബാദ് റെയിൽവേ സ്റ്റേഷൻ ഇനിമുതൽ ധാരാശിവ്; പേരുമാറ്റി ഇന്ത്യൻ റെയിൽവേ

text_fields
bookmark_border
ഒസ്മാനാബാദ് റെയിൽവേ സ്റ്റേഷൻ ഇനിമുതൽ ധാരാശിവ്; പേരുമാറ്റി ഇന്ത്യൻ റെയിൽവേ
cancel

മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയിൽവേ സ്റ്റേഷനെ ധാരാഷിവെന്ന് പുനർനാമം ചെയ്ത് ഇന്ത്യൻ റെയിൽവേ. ഒസ്മാനാബാദ് നഗരത്തിന്‍റെയും ജില്ലയുടെയും പേര് മഹാരാഷ്ട്ര ഗവൺമെന്‍റ് മുമ്പ് തന്നെ ധാരാഷിവെന്ന് മാറ്റിയിരുന്നു. റെയിൽവെ സ്റ്റേഷന്‍റെ പേര് മാറ്റാനുള്ള നിർദേശം റെയിൽവേയിൽ കെട്ടിക്കിടക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ റെയിൽവേ പുതിയ പേരും പുതിയ സ്റ്റേഷൻ കോഡും അംഗീകരിച്ചു.

പുതിയ പേരും സ്റ്റേഷൻ കോഡും നടപ്പിലാക്കുന്നതിനായി മുംബൈ പാസഞ്ചർ റിസർവേഷൻ സിസ്റ്റം(PRS) 2025 ജുൺ ഒന്നിന് 11. 45 പി.എം മുതൽ 01.30 എ.എം വരെ താൽക്കാലികമായി നിർത്തലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഹൈദരാബാദ് നാട്ടുരാജ്യം ഭരിച്ച 20ാം നൂറ്റാണ്ടിലെ ഭരണാധികാരിയുടെ പേരാണ് ഒസ്മാനാബാദ്. എട്ടാം നൂറ്റാണ്ടിൽ ഈ പ്രദേശത്തെ ഒരു ഗുഹാ സമുച്ചയത്തിന്റെ പേരാണ് ധാരാശിവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Central Railway Renames Usmanabad Station In Maharashtra As Dharashiv
Next Story