Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right72 മണിക്കൂര്‍...

72 മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടും; നിരവധി സര്‍വീസുകൾ റദ്ദാക്കി

text_fields
bookmark_border
72 മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടും; നിരവധി സര്‍വീസുകൾ റദ്ദാക്കി
cancel

താനെ-ദിവ സ്റ്റേഷനുകൾക്കിടയിൽ പുതിയ രണ്ടു പാതകൾ നിർമിക്കുന്നതിനാൽ 72 മണിക്കൂർ തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. ഫെബ്രുവരി അഞ്ച് അർധരാത്രി മുതൽ ഏഴ് അർധരാത്രിവരെയാണ് ഗതാഗതം തടസപ്പെടുക. 350 ലോക്കൽ ട്രെയിനുകളും 117 മെയിൽ എക്സ്പ്രസ് പാസഞ്ചർ ട്രെയിനുകളുമാണ് റദ്ദാക്കിയിരിക്കുന്നതെന്ന് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ശിവജി സുതർ അറിയിച്ചു.

കേരളത്തിലേക്കുള്ള 52 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങും. ഫെബ്രുവരി അഞ്ചിനുള്ള എൽ.ടി.ടി- കൊച്ചുവേളി, ഫെബ്രുവരി ഏഴിനുള്ള കൊച്ചുവേളി- എൽ.ടി.ടി, ഫെബ്രുവരി ആറിനുള്ള എറണാകുളം - എൽ.ടി.ടി തുരന്തോ, ഫെബ്രുവരി അഞ്ച്, എട്ട് തീയതികളിലുള്ള എൽ.ടി.ടി- എറണാകുളം തുരന്തോ, ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലുള്ള സി.എസ്.ടി മംഗളൂരു, ഇതേ തീയതികളിലെ മംഗളൂരു- സി.എസ്.ടി ട്രെയിനുകളാണ് റദ്ദാക്കിയത്. കൊങ്കണ്‍ പാതയില്‍ ഓടുന്ന പല ട്രെയിനുകളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക.

ബ്ലോക്ക് കാലയളവിൽ ലോക്കൽ ട്രെയിൻ റദ്ദാക്കൽ മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗതതടസ്സം ബാധിക്കാൻ സാധ്യതയുള്ള മേഖലകളിൽ ബസുകളുടെ സേവനം ഉറപ്പു വരുത്താൻ ബന്ധപ്പെട്ട എല്ലാ മുനിസിപ്പാലിറ്റികളെയും വിവരം അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിദിനം 60 ലക്ഷം യാത്രക്കാരാണ് ലോക്കൽ ട്രെയിനുകളെ ആ‍ശ്രയിക്കുന്നത്. അതിൽ 30 ലക്ഷത്തിലധികം പേർ സെൻട്രൽ റെയിൽവേ നടത്തുന്ന സബർബൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവരാണ്.

റദ്ദാക്കിയ കേരള ട്രെയിനുകൾ

അഞ്ചാം തീയതി പുറപ്പെടുന്ന കുർള–കൊച്ചുവേളി എക്സ്പ്രസ് (22113)

ഏഴാം തീയതി പുറപ്പെടുന്ന കൊച്ചുവേളി–കുർള എക്സ്പ്രസ് (22114)

എറണാകുളം–കുർള തുരന്തോ എക്സ്പ്രസ് (12224)

അഞ്ച്, എട്ട് തീയതികളിലെ കുർള–എറണാകുളം തുരന്തോ എക്സ്പ്രസ് (12223) പൻവേൽ വരെ

ആറാം തീയതി പുറപ്പെടുന്ന കൊച്ചുവേളി–കുർള ഗരീബ്‌രഥ്

തിരുവനന്തപുരത്തു നിന്നു കുർളയിലേക്ക് ഇന്ന്, നാളെ, അഞ്ച്, ആറ് തീയതികളിൽ പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ് പൻവേലിൽ നിന്ന്

ഏഴാം തീയതി കൊച്ചുവേളിയിലേക്കുള്ള ഗരീബ്‌രഥ്

അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്.

റദ്ദാക്കിയ മറ്റു പ്രധാന ട്രെയിനുകൾ

മുംബൈ സി.എസ്.എം.ടിയിൽ നിന്നു കർമലിയിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് (അഞ്ച്, ആറ് തീയതികൾ)

മുംബൈ സി.എസ്.എം.ടിയിൽ നിന്നു മഡ്ഗാവിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് (അഞ്ച്, ആറ്, ഏഴ് തീയതികൾ)

കുർളയിൽ നിന്നു മഡ്ഗാവിലേക്ക് യഥാക്രമം അഞ്ച്, ഏഴ് തീയതികളിലുള്ള 11099, 11085 എന്നീ ട്രെയിനുകൾ

മഡ്ഗാവിൽ നിന്നു കുർളയിലേക്ക് യഥാക്രമം ആറ്, എട്ട് തീയതികളിലുളള 11100, 11086 ട്രെയിനുകൾ

മുംബൈ സി.എസ്.എം.ടിയിൽ നിന്നു മംഗളൂരുവിലേക്കും തിരിച്ചുമുള്ള ട്രെയിനുകൾ – 12133, 12134

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central RailwayMega Block
News Summary - Central Railway Announces 72-hour Mega Block, 350 Mumbai Local Services and 117 Long-distance Trains to be Affected; Check Full List
Next Story