Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ 'വിൽപന'...

മോദിയുടെ 'വിൽപന' ഏറ്റവും താഴെത്തട്ടിലേക്ക്​; പഞ്ചായത്തുകളും ആസ്​തികൾ വിറ്റഴിക്കണമെന്ന്​ കേന്ദ്രസർക്കാർ

text_fields
bookmark_border
മോദിയുടെ വിൽപന ഏറ്റവും താഴെത്തട്ടിലേക്ക്​; പഞ്ചായത്തുകളും ആസ്​തികൾ വിറ്റഴിക്കണമെന്ന്​ കേന്ദ്രസർക്കാർ
cancel

തിരുവനന്തപുരം: രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളും സ്വന്തം ആസ്തികൾ സ്വകാര്യമേലഖക്ക് വിറ്റഴിച്ച് വിഭവ സമാഹരണം നടത്തണമെന്ന് കേന്ദ്ര സർക്കാർ. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം നൽകിയ കത്തിലാണ് വിവാദ നിർദ്ദേശം. കേന്ദ്രം പ്രഖ്യാപിച്ച ധനസമഹാരണ പരിപാടി (നാഷനൽ മോണറ്റൈസേഷൻ പൈപ്പ്ലൈൻ-എൻ.എം.പി)യുടെ തുടർച്ചയായാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമുള്ള കത്തിൽ കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറി സുനിൽ കുമാർ ആസ്തികൾ വിറ്റഴിക്കാൻ നിർദ്ദേശിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങൾ മുതൽ റെയിൽ, റോഡ് തുടങ്ങി 13 മേഖലകളിലെ ആറ് ലക്ഷം കോടി രൂപയുടെ ആസ്തി നാല് വർഷം കൊണ്ട് സ്വകാര്യമേഖലയെ ഏൽപ്പിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ആഗസ്റ്റിൽ പ്രഖ്യാപിച്ചത്.

സർക്കാറിെൻറ വിവിധ വികസന പരിപാടികൾ നടപ്പാക്കുന്നതിെൻറ മേൽനോട്ടം വഹിക്കുന്ന ഗ്രാമസഭകളെ കൂടുതൽ സജീവമാക്കുന്നതിെൻറ ഭാഗമായി എന്ന കുറിപ്പോടെ ആഗസ്റ്റ് 16 നാണ് കേന്ദ്ര സെക്രട്ടറി കത്തയച്ചത്. ഗ്രാമസഭകൾക്ക് മാസം തോറും പരിഗണിക്കേണ്ട വിഷയം സൂചിപ്പിച്ച് 71 വിഷയങ്ങളാണ് കുറിപ്പിലെ മാതൃകാ കലണ്ടറിൽ ഉൾപെടുത്തിയിട്ടുള്ളത്. ഇതിൽ ആഗസ്ത് മാസത്തിൽ ഗ്രാമസഭകൾ പരിഗണിക്കാനായി നിർദ്ദേശിച്ചിട്ടുള്ള അജണ്ടയിലാണ് ആസ്തികളുടെ വിൽപ്പനാ നിർദ്ദേശം വ്യക്തമാക്കുന്നത്.

വസ്തു നികുതി, തൊഴിൽ നികുതി, പൊതു സ്വത്തുകളുടെ പാട്ടം, സർവ്വീസ് ചാർജ്ജ്, കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടിെന(സി.എസ്.ആർ.) ഉപയോഗപ്പെടുത്തൽ എന്നിവയും ഒപ്പം അജണ്ടയായി കുറിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിെൻറ ആസ്തിവിൽപ്പന പരിപാടി തയ്യാറാക്കിയ നീതി ആയോഗിേൻറതാണ് പഞ്ചായത്തുകൾക്കുള്ള ആസ്തി വിറ്റഴിക്കൽ നിർദ്ദേശവും.

കേന്ദ്ര സർക്കാറിെൻറ ആസ്തി വിൽപ്പനയെ കേരളം ഉൾപടെ വിവിധ ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകൾ അതിശക്തിമായി എതിർക്കുകയാണ്. കേരളത്തിൽ എൽ.ഡി.എഫ് ആസ്തി വിറ്റഴിക്കലിന് എതിരെ രൂക്ഷ വിമർശവും പ്രതിഷേധ പരിപാടികളുമാണ് സംഘടിപ്പിക്കുന്നത്. ഇൗ സാഹചര്യത്തിൽ നേരിട്ട് ഗ്രാമപഞ്ചായത്തുകളിലേക്ക് ഇടപെടുകയാണ് കേന്ദ്രം പഞ്ചായത്തീരാജ് മന്ത്രാലയം വഴി. സംസ്ഥാന വിഹിതത്തിന് പുറമേ കേന്ദ്ര പദ്ധതികളിലൂടെ കൂടിയാണ് പഞ്ചായത്തുകൾക്ക് ഫണ്ടുകൾ ലഭിക്കുന്നത്. ഒപ്പം കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻറുകളെയും ആശ്രയിച്ചാണ് പഞ്ചായത്തുകളുടെ മുന്നോട്ടുള്ള പ്രവർത്തനം.

കേന്ദ്ര സർക്കാറിന്‍റെ എൻ.എം.പി വഴി റെയിൽ, റോഡ്, വൈദ്യുതി തുടങ്ങിയ 13 മേഖകളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടു വരാനാണ് തീരുമാനം.


ഉടമസ്ഥാവകാശം കൈമാറാതെ, നിശ്ചിത കാലത്തേക്ക് കരാർ വ്യവസ്ഥയിൽ ആസ്തികളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറി അടിസ്ഥാന സൗകര്യ വികസന ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് നീതി ആയോഗ് തയ്യാറാക്കി മാർഗരേഖയിൽ പറയുന്നത്. റോഡുകൾ, പാസഞ്ചർ ട്രെയിനുകൾ, 400 റെയിൽവേ സ്റ്റേഷനുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയവ സ്വകാര്യ സ്ഥാപനങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ നൽകും. വിമാനത്താവള സ്വകാര്യവൽക്കരണവും സമാന്തരമായി നടപ്പാകുകയാണ്.

കോഴിക്കോട് വിമാനത്താവളം ഇൗ പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. ഇൗ മാതൃകയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ആസ്തികൾ സ്വകാര്യ മേഖലക്ക് കൈമാറണമെന്നാണ് പഞ്ചായത്തീരാജ് മന്ത്രാലയത്തിെൻറ നിർദ്ദേശം. പഞ്ചായത്തുകളുടെ കൈവശമുള്ള കളിസ്ഥലങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ആശുപത്രികൾ മറ്റ് ആസ്തികൾ എന്നിവയുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറുകയാണ് ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central Govt
News Summary - central Govt wants panchayats to sell assets
Next Story