Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covishield Vaccine
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിൻ വില...

കോവിഡ്​ വാക്​സിൻ വില കുറക്കണമെന്ന്​ സെറം ഇൻസ്​റ്റിറ്റ്യൂട്ടിനോടും ഭാരത്​ ബയോടെകിനോടും കേന്ദ്രം

text_fields
bookmark_border

ന്യൂഡൽഹി: വിദേശ രാജ്യങ്ങൾക്ക്​ നൽകുന്ന വിലയെക്കാൾ ഏറ്റവും ഉയർന്ന നിരക്കിൽ ഇന്ത്യയിൽ വിൽപന നടത്താനുള്ള വാക്​സിൻ കമ്പനികളുടെ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്ന സാഹചര്യത്തിൽ ഇടപെട്ട്​ കേന്ദ്രം. വാക്​സിന്​ വില കുറക്കാൻ ഉൽപാദകരായ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ, ഭാരത്​ ബയോടെക്​ എന്നിവയോട്​ കേന്ദ്രം നിർദേശം നൽകി. കാബിനറ്റ്​ സെക്രട്ടറി രാജീവ്​ ഗൗബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാക്​സിൻ വില നിർണയം ചർച്ച ചെയ്​തു.

കേന്ദ്രം നിർദേശം നൽകിയ സാഹചര്യത്തിൽ ഇരു കമ്പനികളും പുതിയ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ്​ സൂചന.

സെറം ഇൻസ്​റ്റിറ്റ്യുട്ട്​ ഉൽപാദിപ്പിക്കുന്ന കോവിഷീൽഡിന്​ സംസ്​ഥാന സർക്കാറുകൾക്ക്​ 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക്​ 600 രൂപയുമാണ്​ ഒരു വാക്​സിന്​ വിലയിട്ടിരുന്നത്​. ഹൈദരാബാദ്​ ആസ്​ഥാനമായ ഭാരത്​ ബയോടെക്​ വാക്​സിനായ കൊവാക്​സിന്​ യഥാക്രമം 600ഉം 1,200ഉം ആണ്​ വില. ഇരു കമ്പനികളും കേന്ദ്ര സർക്കാറിന്​ 150 രൂപക്കാണ്​​ വാക്​സിൻ നൽകുക.

ലോകത്തെ ഏറ്റവും വലിയ വാക്​സിൻ നിർമാതാക്കളാണ്​ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​.

കേന്ദ്ര സർക്കാർ പുതുക്കിയ വാക്​സിൻ നിയമപ്രകാരം മേയ്​ ഒന്നിനു ശേഷം മരുന്നുകമ്പനികൾ പകുതി വാക്​സിനുകൾ കേന്ദ്ര സർക്കാറിന്​ നൽകണം. അവശേഷിച്ച 50 ശതമാനം സംസ്​ഥാന സർക്കാറുകൾക്കോ സ്വകാര്യ വിപണി​യിലോ വിൽക്കാം.

കരിഞ്ചന്തക്ക്​ അവസരമൊരുക്കിയാണ്​ പലവിലക്ക്​ വിൽക്കാൻ​ കേന്ദ്രം അവസരം നൽകിയതെന്നും സംസ്​ഥാനങ്ങൾക്ക്​ രണ്ടിരട്ടിയും അതിലേറെയും വിലയിട​ുന്നത്​ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും രൂക്ഷ വിമർശനമുയർന്നു.

വില കുത്തനെ കൂട്ടി വിൽക്കാൻ കളമൊരുക്കിയാണ്​ പുതിയ വാക്​സിൻ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതെന്നും ആക്ഷേപമുയർന്നു. കേന്ദ്രത്തിന്​ നൽകുന്ന വിലക്ക്​ എന്തുകൊണ്ട്​ സംസ്​ഥാന സർക്കാറുകൾക്ക്​ നൽകുന്നില്ലെന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല.

മരുന്ന്​ വിൽപനവഴി ​കൊള്ളലാഭത്തി​െൻറ സമയമല്ലിതെന്നും കേന്ദ്രത്തിന്​ നൽകുന്ന 150 രൂപക്ക്​ സംസ്​ഥാനങ്ങൾക്കും നൽകണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അഭിപ്രായപ്പെട്ടു.

കടുത്ത വിവേചനപരമായ തീരുമാനം വഴി വാക്​സിൻ നിർമാതാക്കൾക്ക്​ 1.11 ലക്ഷം കോടി കൊള്ളലാഭമുണ്ടാക്കാനാണ്​ കേന്ദ്ര സർക്കാർ അവസരമൊരുക്കിയതെന്ന്​ കോൺഗ്രസ്​ കുറ്റപ്പെടുത്തി.

ആദ്യം നൽകിയ വില പിന്നീട്​ പുതുക്കിയ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ രണ്ടു വിലയെയും ന്യായീകരിച്ചിരുന്നു. ആദ്യം സർക്കാർ സഹായത്തോടെ ആയതിനാലാണ്​ ആ വിലക്ക്​ നൽകിയതെന്നും കൂടുതൽ ഉൽപാദനത്തിന്​ കൂടുതൽ നിഷേപം ആവശ്യമായതിനാലാണ്​ വില കൂട്ടിയതെന്നുമായിരുന്നു വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CentreBharat BiotechSerum InstituteVaccine Prices
News Summary - Central govt asks Serum, Bharat Biotech to cut vaccine prices
Next Story