ഡൽഹി കലാപത്തിന് കാരണം രഹസ്യാന്വേഷണ വിഭാഗത്തിെൻറ പരാജയം -രജനികാന്ത്
text_fieldsചെന്നൈ: 27 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കലാപത്തിൽ കേന്ദ്ര സർക്കാരിനെ പഴിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. കേ ന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിെൻറ പരാജയമാണ് ഡൽഹിയിലെ കലാപത്തിന് കാരണമെന്ന് പറഞ്ഞ അദ്ദേഹം ആഭ്യന്തര മന ്ത്രാലയത്തെയും വിമർശിച്ചു.
ഇത് തീർച്ചയായും കേന്ദ്ര സർക്കാരിെൻറ രഹസ്യാന്വേഷണ വിഭാഗത്തിെൻറ പരാജയമാണ്. അക്രമത്തെ താൻ ശക്തമായി അപലപിക്കുന്നു. രഹസ്യാന്വേഷണ വിഭാഗം അവരുടെ ജോലി ചെയ്തില്ലെങ്കിൽ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ പരാജയമാണ് -രജനികാന്ത് ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങളെ ബാധിക്കില്ലെന്ന് പ്രസ്താവന നടത്തിയതിെൻറ പേരിൽ രജനികാന്ത് നേരത്തെ വിവാദത്തിലായിരുന്നു. മുസ്ലിം മതവിഭാഗത്തിന് ഈ നിയമം മൂലം എന്തെങ്കിലും പ്രശ്നം വന്നുചേർന്നാൽ അതിനെതിരെ ആദ്യം സംസാരിക്കുന്നയാൾ താൻ ആയിരിക്കുമെന്നും രജനികാന്ത് പറഞ്ഞിരുന്നു.
