Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിലെ...

അസമിലെ സ​േ​ഹാദരങ്ങൾക്ക്​ ആശങ്ക​ വേണ്ട; അവകാശങ്ങൾ സംരക്ഷിക്കും -മോദി

text_fields
bookmark_border
അസമിലെ സ​േ​ഹാദരങ്ങൾക്ക്​ ആശങ്ക​ വേണ്ട; അവകാശങ്ങൾ സംരക്ഷിക്കും -മോദി
cancel

ന്യൂഡൽഹി: പാർലമ​െൻറ്​ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ നടക്കുന്ന പ്രതിഷേധത്തെ തണുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ സന്ദേശം. പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിൽ അസമിലെ ജനങ്ങൾക്ക്​ ആശങ്ക വേണ്ടെന്നും ഒരുതരത്തിലുമുള്ള അവകാശങ്ങളും നഷ്​ടപ്പെടുകയില്ലെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. അസമിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘അസമിലെ സഹോദരി- സഹോദരൻമാർ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ നിങ്ങൾക്ക്​ ഉറപ്പ്​ നൽകുകയാണ്​. നിങ്ങളുടെ അവകാശങ്ങളോ, വിശിഷ്​ടമായ വ്യക്തിത്വമോ, സംസ്​കാരമോ നിങ്ങളിൽ നിന്ന്​ എടുത്ത്​ മാറ്റപ്പെടുകയില്ലെന്ന്​ ഉറപ്പ്​ നൽകുന്നു. അവയെല്ലാം കൂടുതൽ സമൃദ്ധിയോടെ തഴക്കുകയും വളരുകയും ചെയ്യ​ും’’- മോദി ട്വിറ്ററിൽ കുറിച്ചു.

ഭരണഘടനാപരമായി അസം ജനതയുടെ രാഷ്​ട്രീയവും ഭാഷാവൈവിധ്യവും ഭൂമി അവകാശങ്ങളും ഉൾപ്പെടെയുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിബദ്ധമാണ്​ കേന്ദ്രസർക്കാറും പ്രധാനമന്ത്രിയായ താനുമെന്നും മോദി കൂട്ടിച്ചേർത്തു.

പൗരത്വഭേദഗതി ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച്​ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്​. പ്രതിഷേധം നേരിടുന്നതിന്​ അസമിലും ത്രിപുരയിലും ​സൈന്യത്തെ വിന്യസിക്കുകയും കർഫ്യ​ു പ്രഖ്യാപിക്കുകയും ഇൻറർനെറ്റ്​ ബന്ധം വി​േഛദിക്കുകയും ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia newscitizenship billAssam protest
News Summary - The Central Government totally committed to constitutionally safeguard the rights of Assamies - PM Modi- India news
Next Story