തൊഴിലാളികള്‍ കാൽനടയായി നാട്ടിലേക്ക് മടങ്ങുന്നത് തടയണം –കേന്ദ്രം
text_fieldsന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ റോഡുകളിലൂടെയും െറയിൽവേ ട്രാക്കുകളിലൂടെയും കാല്‍നടയായി നാടുകളിലേക്ക് നീങ്ങുന്നത് തടയണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി. തൊഴിലാളികള്‍ക്ക് യാത്രക്ക് സര്‍ക്കാറുകള്‍ സംവിധാനമൊരുക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക് ട്രെയിനുകളും ബസുകളും സജ്ജമാക്കിയിട്ടുണ്ട്. അത് നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ്. വിപുലമായ തോതില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം.
നടന്നുപോകുന്ന തൊഴിലാളികേളാട് ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യണമെന്ന് പറയണം. ദിനേന രാജ്യത്ത് 100 ശ്രമിക് ട്രെയിനുകള്‍ ഓടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് െറയിൽവേ മന്ത്രാലയത്തോട് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം, കുടിയേറ്റ തൊഴിലാളികള്‍ റോഡിലൂടെ നടക്കുന്നത് തടയാനാകില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
