Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിശ്ര വിവാഹങ്ങൾക്ക്...

മിശ്ര വിവാഹങ്ങൾക്ക് കേന്ദ്ര സർക്കാർ 2.5 ലക്ഷം ധനസഹായം

text_fields
bookmark_border
മിശ്ര വിവാഹങ്ങൾക്ക് കേന്ദ്ര സർക്കാർ 2.5 ലക്ഷം ധനസഹായം
cancel

ന്യൂഡൽഹി: വധുവോ വരനോ ദലിത് വിഭാഗത്തിൽ നിന്നാവുന്ന മിശ്ര വിവാഹങ്ങൾക്ക് കേന്ദ്ര സർക്കാർ 2.5 ലക്ഷം രൂപ നൽകും. നേരത്തെ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മാത്രമായിരുന്നു ഈ ധനസഹായം ലഭിച്ചിരുന്നത്. 

മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭരണഘടനാ ശിൽപി ഡോ. അംബേദ്കറുടെ പേരിലുള്ള പദ്ധതി 2013ലാണ് ആരംഭിച്ചത്. പ്രതിവർഷം 500 ദമ്പതികൾക്ക് ഈ തുക എത്തിക്കുകയെന്ന് സർക്കാർ ലക്ഷ്യമിടുന്നു. എന്നാൽ പദ്ധതി ഇനിയും ലക്ഷ്യത്തോടടുത്തിട്ടില്ല. മോശം തുടക്കമാണ് പദ്ധതിക്ക് ലഭിച്ചത്. 2014-2015 കാലത്ത് അഞ്ച് ദമ്പതികൾ മാത്രമാണ് ഈ പണം കൈപറ്റിയത്. 2015-2016 കാലത്ത് 72  ദമ്പതികൾ ഈ പദ്ധതി ഉപയോഗപ്പെടുത്തി. 

കർശനമായ നിയമാവലികളാണ് പദ്ധതിക്ക് മോശം തുടക്കം നൽകിയത്. ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന ആദ്യ വിവാഹിതർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇത് കാരണം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ദമ്പതികൾ ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല. അഞ്ച് ലക്ഷം രൂപ വാർഷിക വരുമാന പരിധിയും പദ്ധതിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

അതേസമയം ദമ്പതികളുടെ മൊത്തം വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയരുതെന്ന്  സാമൂഹ്യ നീതി- ശാക്തീകരണ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകളും ആധാർ നമ്പറുകളുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentdalitsmalayalam newsInter-caste Couples
News Summary - Central Government to Pay Rs 2.5 Lakh to Inter-caste Couples Involving Dalits -India news
Next Story