കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചു
text_fieldsഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ടു ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഇതോടെ ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി ഉയരും. വിലക്കയറ്റവും പണപ്പെരുപ്പവും മൂലം വർധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ ജീവനക്കാരെ സഹായിക്കുന്നതിനാണ് ഈ നടപടി.
സാധാരണഗതിയിൽ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി വർഷത്തിൽ രണ്ടുതവണ ഡിഎ പരിഷ്കരിക്കാറുണ്ടെങ്കിലും ഇത്തവണ തീരുമാനം വൈകിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുൻപ് ഡിഎ പരിഷ്കരിച്ചത്; അന്ന് 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി നിരക്ക് ഉയർത്തുകയും 2025 ജൂലൈ ഒന്നു മുതൽ അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തിരുന്നു. പുതിയ വർധനവ് കൂടി എത്തുന്നതോടെ ലക്ഷക്കണക്കിന് ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

