'കുശ'യെ കാട്ടിലേക്ക് തിരിച്ചയക്കാൻ കേന്ദ്ര സർക്കാർ നിർദേശം
text_fields‘കുശ’ ആന
കുശാൽനഗർ: ദുബാരെ ക്യാമ്പിലെ ആന 'കുശ'യെ കാട്ടിലേക്ക് തിരിച്ചയക്കാൻ കേന്ദ്ര സർക്കാർ നിർദേശം. മേനക ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്രമന്ത്രി അരവിന്ദ് ലിംബാവലിയാണ് നിർദേശം നൽകിയത്.
കുടകിലെ വിനോദ സഞ്ചാര കേന്ദ്രമായ ദുബാരെയിൽനിന്ന് രക്ഷപ്പെട്ട് കാട്ടിലേക്കുപോയ ആന 'കുശ'യെ വീണ്ടും പിടിച്ചുകൊണ്ടുവന്ന് ചങ്ങലയിൽ ബന്ധിച്ച് വിനോദ സഞ്ചാരികൾക്കായി പ്രദർശനത്തിനുവെച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായത്തിനെത്തുടർന്നാണ് സംഭവത്തിൽ മേനക ഗാന്ധി ഇടപെട്ടത്. പീപ്സ് ഫോർ അനിമൽ പ്രോ റിയാക്ഷൻ ചെയർപേഴ്സൻ സവിത നാഗഭൂഷണിെൻറ പരാതിയിലാണ് ഇവർ ഇടപെട്ടത്.
ഇതേത്തുടർന്ന് സ്ഥലം സന്ദർശിച്ച മുതിർന്ന മൃഗ ഡോക്ടർ ഡോ. അമർദീപ് സിങ് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് വനം മന്ത്രി അരവിന്ദ് ലിംബാവലി, ആനയെ മോചിപ്പിച്ച് കാട്ടിലേക്ക് വിടാൻ നിർദേശിച്ചത്. ആനക്ക് റേഡിയോകാളർ ഘടിപ്പിച്ചശേഷം വനത്തിലേക്ക് തിരികെ വിടുമെന്ന് ദുബാരെ വിനോദ സഞ്ചാര കേന്ദ്രം അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

