Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമ്പദ്​വ്യവസ്​ഥ...

സമ്പദ്​വ്യവസ്​ഥ നശിപ്പിച്ച ശേഷം കേന്ദ്രസർക്കാർ ദൈവത്തെ പഴിക്കുന്നു -സി.പി.എം

text_fields
bookmark_border
സമ്പദ്​വ്യവസ്​ഥ നശിപ്പിച്ച ശേഷം കേന്ദ്രസർക്കാർ ദൈവത്തെ പഴിക്കുന്നു -സി.പി.എം
cancel

ന്യൂഡൽഹി: സമ്പദ്​വ്യവസ്​ഥ നശിപ്പിച്ചശേഷം ദൈവത്തെ പഴിചാരി രക്ഷപ്പെടാനുള്ള കേന്ദ്ര സർക്കാർ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന്​ സി.പി.എം പോളിറ്റ്​​ ബ്യൂറോ. 2020-21 സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക്​ നൽകാനുള്ള ജി.എസ്​.ടി കുടിശ്ശിക അടയ്ക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ നിലപാട്​ അങ്ങേയറ്റം ക്രൂരമാണെന്നും പോളിറ്റ്​​ ബ്യൂറോ പ്രസ്​താവനയിൽ പറഞ്ഞു.

ഏകദേശം 2.35 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങളുടെ ജി.എസ്.ടി വരുമാനക്കുറവ്. ഈ വിടവ് നികത്താൻ സംസ്ഥാനങ്ങൾ റിസർവ് ബാങ്കിൽനിന്ന് കടം വാങ്ങണമെന്നാണ്​ പറയുന്നത്​. ഇത്​ അംഗീകരിക്കാനാവില്ല. ജി.എസ്ടി കുടിശ്ശിക നൽകാൻ കേന്ദ്രസർക്കാർ നിയമപരമായി ബാധ്യസ്ഥരാണ്. അതിന്​ കഴിയില്ലെങ്കിൽ കേന്ദ്രമാണ്​ കടമെടുത്ത്​ സംസ്​ഥാനങ്ങളുടെ ബാധ്യത തീർക്കേണ്ടത്​. കടംവാങ്ങാൻ സംസ്​ഥാനങ്ങളെ നിർബന്ധിക്കരുത്​.

കോവിഡിന്​ മുമ്പുതന്നെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ട സർക്കാർ, ഇപ്പോൾ "ദൈവിക ഇടപെടലായി" കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഇത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന നീക്കമാണ് -പ്രസ്​താവനയിൽ വ്യക്​തമാക്കി.

കഴിഞ്ഞ ദിവസം നടന്ന ജി.എസ്​.ടി കൗൺസിൽ യോഗത്തിനുശേഷം സാമ്പത്തികമേഖല കോവിഡ്​ പ്രതിസന്ധിയിലാണെന്നും അത്​ ദൈവത്തി​െൻറ പ്രവർത്തിയാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ചരക്ക്​ സേവന നികുതി നടപ്പാക്കിയതു മൂലം സംസ്​ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്​ടം കോവിഡ്​ കാലത്ത്​ നൽകാൻ കഴിയില്ലെന്നും സംസ്​ഥാന സർക്കാറുകൾക്ക്​ വേണമെങ്കിൽ കൂടുതൽ കടമെടുക്കാമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്​.

ഇത്​ സഹകരണ ഫെഡറലിസത്തി​െൻറ കടുത്ത ലംഘനമാണെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. കുത്തക മുതലാളിമാരുടെ തോളിൽ കൈയ്യിട്ടും സാധാരണക്കാരെ കൈവിട്ടും സ്വീകരിച്ച നയങ്ങൾ മൂലം കോവിഡ്​ മഹാമാരിക്കു​മു​േമ്പ സാമ്പത്തിക രംഗം തകർത്തവരാണ്​ ഇപ്പോൾ ദൈവത്തെ മറയാക്കി​ രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്നും യെച്ചൂരി ട്വിറ്ററിൽ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yechuryNirmala Sitharamancpm
Next Story