ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം വിവാഹങ്ങളെന്ന് കേന്ദ്രസർക്കാർ
text_fieldsകടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്
ന്യൂഡൽഹി: വിവാഹം പോലെ വലിയ രീതിയിൽ ആളുകളെത്തുന്ന ചടങ്ങുകളാണ് ഇന്ത്യയിൽ രണ്ടാമതും കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന് കേന്ദ്രസർക്കാർ. ഇത്തരം സ്ഥലങ്ങളിലെ ജനങ്ങളുടെ അശ്രദ്ധ കോവിഡിന്‍റെ തീവ്രത വർധിപ്പിച്ചുവെന്നാണ് സർക്കാറിന്‍റെ വിലയിരുത്തൽ.
രണ്ടാമതും കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് വലിയ രീതിയിൽ ആളുകളെത്തുന്ന പരിപാടികളാണ്. ജനസംഖ്യയുടെ വലിെയാരു വിഭാഗത്തിലേക്ക് ഇനിയും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ട്. ഗ്രാമങ്ങളിൽ വലിയ രീതിയിലുള്ള കോവിഡ് വ്യാപനമുണ്ടായാൽ അത് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് കൂടുതൽ ആളുകളെത്തുന്ന പരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ പറഞ്ഞു.
കൂടുതൽ പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ ആർ.ടി-പി.സി.ആർ ടെസ്റ്റുകൾ വർധിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കോവിഡിന്‍റെ തീവ്രവ്യാപനം 30 ഇടത്ത് സംഭവിച്ചുവെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചിരുന്നു. ഇതിൽ പത്തും ഒരേ സ്ഥലത്ത് നിന്നാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

