Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര ബജറ്റ്​;...

കേന്ദ്ര ബജറ്റ്​; കശ്​മീരിന്​ നൽകിയത്​ വകയിരുത്തിയതി​െൻറ 10 ശതമാനം മാത്രം

text_fields
bookmark_border
കേന്ദ്ര ബജറ്റ്​; കശ്​മീരിന്​ നൽകിയത്​ വകയിരുത്തിയതി​െൻറ 10 ശതമാനം മാത്രം
cancel

ന്യൂ​ഡ​ല്‍ഹി: ജ​മ്മു-​ക​ശ്​​മീ​രി​ൽ ​കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ക്കാ​യി ഇ​തു​വ​രെ പ​ണം അ​നു​വ​ദി​ച്ച​ത്​​ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​തി​െൻറ 10 ശ​ത​മാ​നം മാ​ത്രം. ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷം 18,527 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ജ​മ്മു-​ക​ശ്മീ​രി​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്. സാ​മ്പ​ത്തി​ക വ​ർ​ഷം പ​കു​തി പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ ന​ൽ​കി​യ​ത്​ 1,809 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ദു​ര​ന്ത​നി​വാ​ര​ണം, പു​ന​ര​ധി​വാ​സം, ജ​ല​ശ​ക്തി, സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍, ഐ.​ടി തു​ട​ങ്ങി 12 വ​കു​പ്പു​ക​ൾ​ക്ക്​ പ​ണം ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ പ​ദ്ധ​തി​ക​ളൊ​ന്നും ന​ട​പ്പാ​ക്കാ​നാ​യി​ല്ലെ​ന്ന്​ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്നു. ജ​മ്മു-​ക​ശ്​​മീ​രി​െൻറ വി​ക​സ​ന​മാ​ണ്​ ത​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ അ​ടു​ത്തി​ടെ ക​ശ്​​മീ​ർ സ​ന്ദ​ർ​ശി​ച്ച ​​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ ​പ​റ​ഞ്ഞി​രു​ന്നു. തു​ക അ​നു​വ​ദി​ക്കാ​ത്ത വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ കോ​വി​ഡ്​ ര​ണ്ടാം​ത​രം​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഫ​ണ്ട്​ വി​നി​യോ​ഗി​െ​ച്ച​ന്നാ​ണ്​ കേ​ന്ദ്രം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​ക്ക്​ കേ​ന്ദ്രം ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ ​പ​ണം സാ​മ്പ​ത്തി​ക വ​ർ​ഷം പ​കു​തി പി​ന്നി​ട്ട​പ്പോ​ഴേ​ക്ക്​ തീ​ർ​ന്ന​ത്​ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central budgetKashmir
News Summary - Central budget; Only 10 per cent of the allocation was given to Kashmir
Next Story