Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിദിന കോവിഡ്...

പ്രതിദിന കോവിഡ് കണക്കുകൾ കേരളം പ്രസിദ്ധീകരിക്കണമെന്ന്​ കേ​ന്ദ്രം

text_fields
bookmark_border
പ്രതിദിന കോവിഡ് കണക്കുകൾ കേരളം പ്രസിദ്ധീകരിക്കണമെന്ന്​ കേ​ന്ദ്രം
cancel
Listen to this Article

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് കണക്കുകൾ കേരളം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. പ്രതിദിന കണക്കുകൾ പുതുക്കുന്നത്​​ നിർത്തി​വെച്ച കേരള സർക്കാറിന്‍റെ നടപടി കേന്ദ്രത്തിന്‍റെ മൊത്തത്തിലുള്ള കണക്കിനെ ബാധിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടി.

ഏപ്രില്‍ 13നു ശേഷം ഏപ്രിൽ 18നാണ്​ കോവിഡ്​ കണക്കുകൾ കേരളം പുതുക്കിയത്. രാജ്യത്ത് കോവിഡ് കേസുകളില്‍ തിങ്കളാഴ്​ച 90 ശതമാനം വര്‍ധനവാണ്​ ഉണ്ടായിരിക്കുന്നത്​. കേരളം അഞ്ചുദിവസത്തെ കണക്ക് തിങ്കളാഴ്​ച പുതുക്കിയതാണ് ഈ പ്രശ്‌നമുണ്ടാകാന്‍ കാരണം.

അഞ്ചുദിവസത്തെ കണക്ക് ഒറ്റയടിക്ക് ഒരുദിവസം പുതുക്കി അറിയിക്കുമ്പോള്‍ അത് ഒരു ദിവസത്തെ വര്‍ധനയായി കാണിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാവുക. ഇത് ഒഴിവാക്കണമെന്നും കേന്ദ്രം കത്തിൽ ആവശ്യപ്പെട്ടു. കോവിഡ്​ കേസുകളും മരണങ്ങളും കുറഞ്ഞുവരുന്നതായി ചൂണ്ടിക്കാട്ടിയാണ്​ കേരളം ​പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​ നിർത്തിവെച്ചത്​.

തിങ്കളാഴ്ച രാജ്യത്ത്​ 2181 പുതിയ ​കോവിഡ്​ കേസുകളും 214 മരണങ്ങളുമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ 940 കേസുകളും 213 മരണങ്ങളും കേരളത്തിന്‍റെ കണക്കിൽപ്പെട്ടതാണ്​. ഡൽഹിയിലാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്ത രണ്ടാമത്തെ സംസ്ഥാനം. 517 കേസുകൾ. കേസുകൾ നിയന്ത്രണവിധേയമായ ഡൽഹി, ഹരിയാന, മഹാരാഷ്​ട്ര സംസ്ഥാനങ്ങളിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്​ ആശങ്കക്കിടയാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Updates
News Summary - Center wants Kerala to publish daily Covid figures
Next Story