Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Center to set up sub zonal office of Directorate of Enforcement Mangalore
cancel

മംഗളൂരുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉപമേഖല ഓഫിസ് തുറന്നു

text_fields
bookmark_border

മംഗളൂരു: എൻഫോഴ്സ്മെൻറ്​ ഡയറക്ടറേറ്റ് സബ് സോണൽ ഓഫിസ് മംഗളൂരുവിൽ തുറന്നു. കങ്കനടിയിൽ സെൻട്രൽ എക്സൈസ് ഇ-ഏഴ് ക്വാർട്ടേഴ്സിലാണ് താൽക്കാലിക പ്രവർത്തനം.

ബംഗളൂരു മേഖല ഓഫീസി​െൻറ കീഴിലാണ് ഈ ഉപ മേഖല ഓഫീസ് പ്രവർത്തിക്കുകയെന്ന് ഇ.ഡി വാർത്ത കുറിപ്പിൽ അറിയിച്ചു.

കർണാടകയിലെ ദക്ഷിണ കന്നട, ബഗൽകോട്ട്, ബെൽഗാം, ബെല്ലാരി, ബിദർ, ബിജാപൂർ, ഗഡഗ്, ഹാവേരി, ദാവൺഗരെ, ധാർവാഡ്, ഗുൽബർഗ, ഉത്തര കന്നട, കൊപ്പൽ, ഉടുപ്പി, റയ്ച്ചൂർ എന്നിങ്ങനെ 15 ജില്ലകളാണ് മംഗളൂരു ഓഫിസ് പരിധിയിൽ വരുക.

ഡെപ്യൂട്ടി ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഓഫിസ് തലവൻ. മേഘാലയയിലെ ഷില്ലോങ്, മണിപ്പൂരിലെ ഇംഫാൽ എന്നിവിടങ്ങളിൽ ഈയിടെ ഇ.ഡി ഉപ മേഖല കാര്യാലയങ്ങൾ തുറന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Center to set up sub zonal office of Directorate of Enforcement Mangalore
Next Story