വഖഫ് രജിസ്ട്രേഷൻ സമയം നീട്ടില്ലെന്ന് കേന്ദ്രം; അഞ്ചിനകം കഴിയാത്തവർ ട്രൈബ്യൂണലിൽ പോകണം
text_fieldsവഖഫ് രജിസ്ട്രേഷൻ വിഷയത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുന്ന എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി എന്നിവർ
ന്യൂഡൽഹി: ഉമീദ് പോർട്ടൽ വഴി രാജ്യത്തെ വഖഫ് സ്വത്തുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ കേന്ദ്ര സർക്കാറിന് കഴിയില്ലെന്നും ഡിസംബർ അഞ്ചിനകം രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത വഖഫ് മുതവല്ലിമാർ സ്വന്തം നിലക്ക് ട്രൈബ്യൂണലിനെ സമീപിച്ച് സമയം നീട്ടിവാങ്ങേണ്ടിവരുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു. പോർട്ടലിൽ അപ്ലോഡ് ചെയ്യുമ്പോൾ കാല താമസമുണ്ടായിരുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ഇപ്പോൾ എളുപ്പത്തിൽ രജിസ്ട്രേഷൻ സാധ്യമാകുന്നുണ്ടെന്നും വിഷയത്തിൽ ഇടപെണമെന്ന് ആവശ്യപ്പെട്ട് തന്നെ വീണ്ടും വന്ന് കണ്ട മുസ്‍ലിലീഗ് നേതാക്കളോട് കേന്ദ്രമന്ത്രി പറഞ്ഞു.
തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ കൂടിയായ കെ. നവാസ് കനി എം.പിയെയും കൂട്ടിയാണ് മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീറും ഡോ. എംപി അബ്ദുസ്സമദ് സമദാനിയും കേന്ദ്രമന്ത്രിയെ വീണ്ടും കണ്ടത്.
അധികൃതർ ഒരുക്കിയ പോർട്ടൽ സംവിധാനത്തിലെ തകരാറുകൾ കാരണമായി രാജ്യത്താകെ വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിൽ അപേക്ഷകർ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങൾ കണക്കിലെടുത്ത് ഡിസംബർ അഞ്ചിന് അവസാനിക്കുന്ന രജിസ്ട്രേഷൻ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടു. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസങ്ങളും കാരണം നിർദിഷ്ട സമയത്തിനകം രജിസ്ട്രേഷൻ നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥയും ധരിപ്പിച്ചു. കേരളത്തിൽ 25 ശതമാനം പോലും രജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്ട്രേഷൻ നടത്തുന്നവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാനും രജിസ്ട്രേഷൻ നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

