കേന്ദ്രം ചൈനീസ് ആപ്പുകൾക്കെതിരെ പറയുന്നു; സൈന്യത്തിനെതിരെ മിണ്ടുന്നില്ല -കോൺഗ്രസ്
text_fieldsന്യൂഡൽഹി: ചൈനീസ് ആപ്പുകൾക്കെതിരെ സംസാരിക്കുന്ന കേന്ദ്രം, ചൈനീസ് സൈന്യത്തിനെതിരെ മൗനത്തിലാണെന്ന് കോൺഗ്രസ് രാജ്യസഭയിൽ കുറ്റപ്പെടുത്തി. ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറിയതുമായി ബന്ധപ്പെട്ടുള്ള സംഘർഷം ചർച്ചചെയ്യാൻ തയാറാകാതെ കേന്ദ്ര സർക്കാർ രാജ്യസഭയുടെ ആദ്യ അജണ്ടയായി ചൈനീസ് വായ്പാ ആപ്പുകൾക്കെതിരായ വിഷയം ധനമന്ത്രി സംസാരിക്കാൻ തുനിഞ്ഞപ്പോഴാണ് കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ രൺദീപ് സുർജെവാല ഈ വിമർശനമുന്നയിച്ചത്.
ചൈനീസ് ആപ്പുകൾക്കെതിരെ സംസാരിക്കുകയും നടപടി എടുക്കുമെന്ന് പറയുകയും ചെയ്യുന്ന കേന്ദ്രസർക്കാർ അതിർത്തിയിൽ ചെനീസ് സൈന്യം നുഴഞ്ഞുകയറുന്നതിനെ കുറിച്ച് സംസാരിക്കാൻ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് സുർജെവാല ചോദിച്ചു.
ചൈനീസ് നുഴഞ്ഞുകയറ്റത്തിനെതിരെ പ്രതിപക്ഷത്തെ മിണ്ടാൻ അനുവദിക്കാതെ ചൈനീസ് ആപ്പുകൾക്കെതിരെ ശൂന്യവേളയിൽ സംസാരിക്കുകയാണ് സർക്കാറെന്ന് സുർജെവാല വിമർശിച്ചു.
സാധാരണക്കാരനെ ബാധിക്കുന്നതിനാലാണ് ചൈനീസ് ആപ്പുകളെ കുറിച്ച് സംസാരിക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
സാധാരണക്കാരന്റെ പ്രശ്നം കോൺഗ്രസുകാരന്റെ പ്രശ്നമല്ലേയെന്ന് സുർജെവാലയോട് നിർമല ചോദിച്ചു. ഈ ആപ്പുകളാൽ ചതിക്കപ്പെട്ട രാജ്യത്തെ ചെറിയ കടബാധ്യതക്കാരെ കുറിച്ചുപോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്കയുള്ളതുകൊണ്ടാണ് നടപടി എടുക്കുന്നതെന്നും നിർമല പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

