പ്രതിസന്ധിക്കിടെ ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സിനെ പുറത്താക്കാനുള്ള നീക്കവുമായി കേന്ദ്രം
text_fieldsസി.ഇ.ഒ പീറ്റർ എൽബേഴ്സ്
ന്യൂഡൽഹി: ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സിനെ പുറത്താക്കാനുള്ള നീക്കവുമായി കേന്ദ്രം. പൈലറ്റുമാരുടെ വിശ്രമ സമയം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയം വൻ തോതിൽ സർവീസുകൾ റദ്ദു ചെയ്യാനും പതിനായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.
വിമാന സർവീസ് കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ വ്യോമയാന മന്ത്രാലയം ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. കമ്പനിക്കുമേൽ ഉയർന്ന പിഴ ചുമത്തുമെന്നാണ് ലഭിക്കുന്ന വിവരം. സർവീസുകൾ വ്യാപകമായി റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ ഇൻഡിഗോക്ക് സർവീസ് നടത്താൻ അനുവാദമുള്ള വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറക്കാനും ആലോചനയുണ്ടെന്ന് വാർത്താ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ നേരിടാൻ പോകുന്ന ഏറ്റവും കഠിനമായ നടപടി ആയിരിക്കുമിത്.
സർവീസുകൾ റദ്ദുചെയ്ത സംഭവത്തിൽ മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തങ്ങളുടെ യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവം ഒരുക്കി നൽകുന്നതിൽ തങ്ങൾക്ക് വീഴ്ച ഉണ്ടായെന്ന് എൽബേഴ്സ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

