ന്യൂഡൽഹി: ഡൽഹിയിലെ റെയിൽവേ പാളത്തിനരികിൽ നൂറ്റിനാൽപതോളം കിലോമീറ്റർ ദൂരപരിധിയിലെ ചേരിനിവാസികൾക്ക് താൽക്കാലികാശ്വാസം. അന്തിമ തീരുമാനം എടുക്കുന്നതുവരെ ചേരിനിവാസികളെ ഒഴിപ്പിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
റെയിൽവേ, ഡൽഹി സർക്കാർ, നഗരകാര്യ മന്ത്രാലയം എന്നിവരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ചീഫ് എസ്.എ ബോബ്ഡെ നേതൃത്വം നൽകുന്ന ബെഞ്ചിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
അതിനിടെയുള്ള നാലാഴ്ച ഒരു നടപടിയും ഇവർക്കെതിരെ കൈക്കൊള്ളിെല്ലന്നാണ് ഉറപ്പുനൽകിയത്. ട്രാക്കിെൻറ പരിസരത്തുടനീളമുള്ള 48,000 ചേരികൾ മൂന്നു മാസത്തിനകം ഒഴിപ്പിക്കണമെന്ന് ആഗസ്റ്റ് 31ന് സുപ്രീംകോടതി ഉത്തരവിട്ടത് ചേരിനിവാസികൾക്ക് കടുത്ത ആഘാതമായിരുന്നു.