സെൻസസ്: പൗരന്മാർക്ക് സ്വയം വിവരങ്ങൾ ചേർക്കാൻ പോർട്ടൽ
text_fieldsന്യൂഡൽഹി: ആസന്നമായ സെൻസസ് പ്രക്രിയയിൽ പൗരന്മാർക്ക് സ്വയം വിവരങ്ങൾ ചേർക്കാൻ പ്രത്യേക വെബ് പോർട്ടൽ ആരംഭിക്കും. ഭവന സെൻസസ്, ജനസംഖ്യാ കണക്കെടുപ്പ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലും ഈ സേവനം ലഭ്യമായിരിക്കും.
രാജ്യത്ത് ആദ്യമായി നടക്കുന്ന ഡിജിറ്റൽ സെൻസസിൽ, എന്യൂമറേറ്റർമാർ ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകളിൽ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കും.
ഡേറ്റ ശേഖരിച്ച് ഇലക്ട്രോണിക് ആയി കേന്ദ്ര സെർവറിലേക്ക് അയക്കും. ഇത് സെൻസസ് ഡേറ്റ വേഗത്തിൽ ലഭ്യമാകാൻ സഹായിക്കും. വിവര ശേഖരണം, കൈമാറ്റം എന്നിവയിൽ ഡേറ്റ സുരക്ഷ ഉറപ്പാക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കും.
അടുത്തവർഷം ഏപ്രിൽ ഒന്നിനാണ് സെൻസസിന് തുടങ്ങുക. ആദ്യഘട്ടത്തിൽ വീടുകളുടെ വിവര ശേഖരണമായിരിക്കും. 2027 ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിലായിരിക്കും ജനസംഖ്യാ കണക്കെടുപ്പ്. സെൻസസിൽ വീട്ടിലെ അംഗങ്ങളുടെ ജാതി സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

