Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2027ലെ സെൻസസ് എൻ.ആർ.സിക്ക് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ്; യു.എന്നിൽ പരാതി

text_fields
bookmark_border
AI-generated image
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യയുടെ 2027ലെ സെൻസസും ജനസംഖ്യാ മാറ്റങ്ങൾ പഠിക്കാൻ സർക്കാർ രൂപീകരിച്ച പുതിയ സമിതിയും ദേശീയ പൗരത്വ രജിസ്റ്ററിന് (എൻ.ആർ.സി) വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി മനുഷ്യാവകാശ സംഘടന. ഇത് മുസ്‌ലിംകളെയും മറ്റ് ദുർബല വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സൗത്ത് ഏഷ്യ ജസ്റ്റിസ് ക്യാമ്പെയ്ൻ (എസ്.എ.ജെ.സി) ഐക്യരാഷ്ട്രസഭക്ക് പരാതി നൽകി.

നവംബർ 14ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫീസിനാണ് (ഒ.എച്ച്.സി.എച്ച്.ആർ) സംഘടന റിപ്പോർട്ട് സമർപ്പിച്ചത്. പുതിയ സമിതിയുടെയും സെൻസസ് നടപടികളുടെയും പ്രത്യാഘാതങ്ങൾ പരിശോധിക്കണമെന്ന് യു.എന്നിന്റെ പ്രത്യേക നടപടിക്രമ വിഭാഗത്തോട് സംഘടന ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി നടക്കുന്ന വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (എസ്.ഐ.ആർ) നടപടികളെയും സംഘടന ഇതുമായി ബന്ധപ്പെടുത്തി. ഈ നടപടികളെല്ലാം ചേർന്ന് പൗരന്മാരുടെ സ്വകാര്യത, തുല്യത, പൗരത്വ അവകാശങ്ങൾ എന്നിവ ദുർബലപ്പെടുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വർഗീയ ധ്രുവീകരണം വർധിപ്പിക്കുന്നതിനും മുസ്‌ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും വിവേചനത്തിനും പൗരത്വരഹിതാവസ്ഥക്കും ഇരയാക്കുന്നതിനും ഇത് ഇടയാക്കുമെന്ന് എസ്.എ.ജെ.സി മുന്നറിയിപ്പ് നൽകി.

2019 ആഗസ്റ്റ് 31ന് അസമിൽ പ്രസിദ്ധീകരിച്ച അന്തിമ എൻ.ആർ.സി പട്ടികയിൽനിന്ന് ഏകദേശം 19 ലക്ഷം പേർ പുറത്തായ കാര്യവും സംഘടന ചൂണ്ടിക്കാട്ടി. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 14.2 ശതമാനം, അതായത് ഏകദേശം 17.2 കോടി പേർ മുസ്‌ലിംകളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ പേര്, ജന്മസ്ഥലം, മതം, മൊബൈൽ നമ്പർ, വോട്ടർ ഐ.ഡി, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ ചോദ്യങ്ങൾ സെൻസസിനെ എൻ.ആർ.സിയുടെ മുന്നോടിയാക്കി മാറ്റുമെന്ന് സി.പി.ഐ.എം ഉൾപ്പെടെയുള്ള വിമർശകർ ആരോപിച്ചു. എസ്.എ.ജെ.സിയുടെ റിപ്പോർട്ടിനോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ ഇടപെടുമോ എന്ന കാര്യത്തിൽ ഐക്യരാഷ്ട്രസഭയും വ്യക്തത വരുത്തിയിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Census 2027 May Pave Way for NRC Targeting Muslims, Rights Group Warns
Next Story