തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ കാര്യത്തിൽ സെലിബ്രിറ്റികൾക്കും തുല്യ പങ്കെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ കാര്യത്തിൽ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും തുല്യ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി. പതഞ്ജലി ആയുർവേദ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം സംബന്ധിച്ച കേസ് പരിഗണിക്കവെ ആയിരുന്നു സുപ്രീംകോടതിയുടെ പരാമർശം.
കേസിൽ വാദം തുടരവെ ജസ്റ്റിസുമാരായ ഹിമ കോഹ്‍ലിയും എ. അമാനുല്ലയുമടങ്ങിയ ബെഞ്ച്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള ഉപഭോക്തൃ കാര്യ മന്ത്രാലയം 2022ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങളെ കുറിച്ചും പ്രതിപാദിച്ചു.
ഉപഭോക്താക്കൾക്ക് സേവനം നൽകാനും വിപണിയിൽ നിന്ന് വാങ്ങുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപഭോക്താവിനെ ബോധവാന്മാരാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥകൾ. തുടർന്നും പരാതി നൽകാൻ ഉപയോക്താവിനെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള നടപടികൾ അതത് മന്ത്രാലയങ്ങൾ സ്വീകരിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.