രാഷ്ട്രീയ പാർട്ടികൾ തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണം -തെരഞ്ഞെടുപ്പ് കമീഷണർ
text_fieldsരാജീവ് കുമാർ
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ പ്രതിലോമകരമായ പ്രചാരണങ്ങളും തെറ്റായ ആഖ്യാനങ്ങളും ഒഴിവാക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അഭ്യർഥിച്ചു. ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് യുവജനങ്ങളിൽ നിരാശ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആശങ്കകൾക്ക് കമീഷൻ രേഖാമൂലം മറുപടി നൽകും. സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നിർദേശങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനം ഭരണഘടനയെ പരിഹസിക്കുകയും വോട്ടർമാരെ അവഹേളിക്കുകയും ചെയ്യുന്ന തരത്തിലാണെന്ന കോൺഗ്രസിന്റെ ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യ പ്രക്രിയക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമീഷനെതിരെ വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: ദേശീയ വോട്ടർ ദിനത്തിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്.
അതിരുകടന്ന് ആത്മ പ്രശംസ നടത്തുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വർത്തമാനകാല പ്രവർത്തനങ്ങൾ ഭരണഘടനയെ പരിഹസിക്കുന്ന തരത്തിലാണ്. ഇത് വോട്ടർമാർക്കുതന്നെ അപമാനമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
കഴിഞ്ഞ ഒരു ദശകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുകയും പ്രവർത്തനത്തെ തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും ജയ്റാം രമേശ് ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.