Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീണ്ടും വെടിനിർത്തൽ...

വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാകിസ്താന്‍റെ ഷെല്ലാക്രമണം

text_fields
bookmark_border
വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാകിസ്താന്‍റെ ഷെല്ലാക്രമണം
cancel

ജമ്മു: ജമ്മു കശ്മീരിൽ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലഘിച്ചു. തിങ്കളാഴ്ച രാത്രി 8.30നും ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നുമാണ് ഷെല്ലാക്രമണവും വെടിവെപ്പുമുണ്ടായത്.

രജൗറിയിലെ നൗഷീറ സെക്ടറിലാണ് ആക്രമണം ഉണ്ടായത്. 82 എം.എം മോർട്ടർ ഷെല്ലുകളും കൈത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈനികർ പ്രത്യാക്രമണം നടത്തി. ഞായറാഴ്ച ഇതേ മേഖലയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു.

മിന്നലാക്രമണത്തിനുശേഷം 25 തവണയിലേറെ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചതായി സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. പൂഞ്ച് ജില്ലയിൽ നാലു ജവാൻമാർക്കും അ‍ഞ്ചു ഗ്രാമീണർക്കും പരിക്കേറ്റിരുന്നു. ഇന്ത്യയുടെ തിരിച്ചടിയിൽ ഒൻപതു പാക് പട്ടാളക്കാർക്കും പരിക്കേറ്റിരുന്നു.

 

Show Full Article
TAGS:ceasefire violation jammu and kashmir 
Next Story