രാഹുൽഗാന്ധിയുടെ പ്രസംഗത്തിന്റെ സി.ഡി കോടതിയിലെത്തിയപ്പോൾ ബ്ലാങ്ക്; അന്വേഷണം പ്രഖ്യാപിച്ച് കോടതി
text_fieldsപുനെ: സവർകർക്കെതിരായി വിദ്വേഷപ്രസംഗം നടത്തിയതായുള്ള രാഹുൽഗാന്ധിയുടെ പ്രസംഗത്തിന്റെ സി.ഡി കോടതിയിലെത്തിയപ്പോൾ ബ്ലാങ്ക്; അന്വേഷണം പ്രഖ്യാപിച്ച് കോടതി.
ഹിന്ദുത്വ ആചാര്യൻ വി.ഡി സവർക്കറുടെ പൗത്രന്റെ അനന്തരവൻ സത്യകി സവർക്കർ ആണ് കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി ഇംഗ്ലണ്ടിൽ സവർക്കർക്കെതിരെ വിദ്വേഷപ്രസംഗം നടത്തി എന്നാരോപിച്ച് കോടതിയിൽ പരാതി നൽകിയത്. ഇതിന്റെ തെളിവെടുപ്പിനായി പുനെ പ്രത്യേക എം.പി-എം.എൽ.എ കോടതി സി.ഡി കേട്ട് വാദം തുടരാനിരിക്കെയാണ് സി.ഡി പ്രവർത്തിക്കാതെ വന്നത്.
ഇംഗ്ലണ്ട് സന്ദർശനത്തിനിടെ അവിടത്തെ ഇന്ത്യൻ വംശജരായ വിദ്യാർഥികളോട് രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തിൽ ഹിന്ദുത്വ ആചാര്യനായ വി.ഡി സവർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി എന്നാണ് പരാതി. ഇതിന്റെ സി.ഡി സത്യകി കോടതിയിൽഹാജരാകിയിരുന്നു.
സി.ഡി താൻ കേട്ടതാണെന്നും നന്നായി വർക് ചെയ്തിരുന്നതാണെന്നും സത്യകിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ ഇതിനിടെ എന്താണ് സംഭവിച്ചതെന്നറിയില്ല. അത് ദുരൂഹമാണെന്നും അതിനാൽ സി.ഡി വർക് ആകാത്തതിന്റെ കാരണം അന്വേഷിക്കാനായി കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സത്യകി പരാതി നൽകി.
2023 മാർച്ച് അഞ്ചിനാണ് രാഹുൽ ഗാന്ധി ഇംഗ്ലണ്ടിൽ പ്രസംഗം നടത്തിയത്. എന്നാൽ സി.ഡി വർക് ആകാത്തതിനാൽ ഇതു സംബന്ധിച്ച പത്രവാർത്തകളും യുട്യൂബ് ചാനൽ ലിങ്കുകളും സത്യകി കോടതിയിൽ തെളിവുകളായി ഹാജരാക്കി.
തുടർന്ന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അക്ഷി ജയിൻ ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ പുനെ പൊലീസിന് നോട്ടീസ് നൽകി. 2024 മെയ് മാസത്തിൽ പൊലീസ് ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയിരുന്നു. സെപ്റ്റംബറിലാണ് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

