Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ്​ സ്​റ്റേഷനിലെ...

പൊലീസ്​ സ്​റ്റേഷനിലെ ലോക്കപ്പുകളിലും സി.സി.ടി.വി കാമറ വേണം -സുപ്രീംകോടതി

text_fields
bookmark_border
പൊലീസ്​ സ്​റ്റേഷനിലെ ലോക്കപ്പുകളിലും സി.സി.ടി.വി കാമറ വേണം -സുപ്രീംകോടതി
cancel

ന്യൂഡൽഹി: രാജ്യത്തെ പൊലീസ്​ സ്​റ്റേഷനുകളിൽ സി.സി.ടി.വി കാമറകളും ഓ​ഡിയോ റെക്കോർഡിങ്​ ഉപകരണങ്ങളും ഉറപ്പാക്കണമെന്ന്​ സുപ്രീംകോടതി. ലോക്​-അപുകളിലും ചോദ്യം ചെയ്യുന്ന മുറികളിലും കാമറ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശമുണ്ട്​​​. എൻ.ഐ.എ, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളുടെ ഓഫിസിലും കാമറ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

ജസ്​റ്റിസ്​ ആർ.എഫ്​ നരിമാ​െൻറ അധ്യക്ഷതയിലുള്ള ബെഞ്ചി​േൻറതാണ്​ നിർദേശം. പൊലീസ്​ സ്​റ്റേഷനുകളി​െല വാതിലുകൾ, ലോക്ക്​ അപ്​, ​വരാന്ത, ലോബി, റിസപ്​ഷൻ, എസ്​.ഐയുടെ മുറി എന്നിവടങ്ങളിലെല്ലാം കാമറ സ്ഥാപിക്കണം.

പൊലീസ്​ സ്​റ്റേഷനുകൾ കൂടാതെ നാർക്കോടിക്​സ്​ കൺട്രോൾ ബ്യൂറോ, ഡയറക്​ടറേറ്റ്​ ഓഫ്​ റവന്യു ഇൻറലിജൻസ്​ എന്നിവിടങ്ങളിലും കാമറ സ്ഥാപിക്കണം. 18 മാസം വരെയുള്ള റെക്കോർഡിങ്ങുകൾ സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CCTVLock-Up
Next Story