പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി: ഹരജി ഇന്ന് പരിഗണിക്കും
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വികൾ പ്രവർത്തനരഹിതമാണെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത പൊതുതാൽപര്യ ഹരജി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കുന്നതിനായി പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് 2018ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഈ മാസം നാലിനാണ് കോടതി സ്വമേധയാ പൊതുതാൽപര്യ ഹരജി രജിസ്റ്റർ ചെയ്തത്. എട്ട് മാസത്തിനിടെ പൊലീസ് കസ്റ്റഡിയിൽ 11 പേർ മരിച്ചതായുള്ള മാധ്യമവാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു കോടതി ഇടപെട്ടത്.
സി.സി.ടി.വി സംവിധാനങ്ങളിൽ രാത്രി കാഴ്ചയും ഓഡിയോ, വിഡിയോ ദൃശ്യങ്ങളും ഉണ്ടായിരിക്കണമെന്നും കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ഡാറ്റ സൂക്ഷിക്കണമെന്നും മുൻ ഉത്തരവിൽ സുപ്രീംകോടതി പറഞ്ഞിരുന്നു. സി.ബി.ഐ, ഇ.ഡി, എൻ.ഐ.എ അന്വേഷണ ഏജൻസികളുടെ ഓഫിസുകളിൽ കാമറകളും റെക്കോഡിങ് ഉപകരണങ്ങളും സ്ഥാപിക്കാൻ 2020 ഡിസംബറിൽ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

