Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോയിഡയിൽ യുവതിയെ...

നോയിഡയിൽ യുവതിയെ അക്രമി പിന്തുടർന്ന്​ വെടിവെച്ച്​ കൊന്നു

text_fields
bookmark_border
നോയിഡയിൽ യുവതിയെ അക്രമി പിന്തുടർന്ന്​ വെടിവെച്ച്​ കൊന്നു
cancel

ന്യൂഡൽഹി: നോയിഡയിൽ സോഫ്​റ്റ്​വെയർ എൻജീനിയറെ അക്രമി പിന്തുടർന്ന്​ വെടിവെച്ച്​ കൊന്നു. നഗരത്തിലെ സ്വകാര്യ മൊബൈൽ കമ്പനി ജീവനക്കാരിയായ അഞ്​ജലി റ​ാത്തോറാണ്​ അപ്പാർട്ടമ​​െൻറിലെ പാർക്കിങ്​ സ്ഥലത്ത്കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​​. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ്​ കൊലപാതകത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്​. ബുധനാഴ്​ച പുലർച്ചെ 6:45നാണ്​ സംഭവമുണ്ടായത്​.

ശതാബ്​ദി റെയിൽ വിഹാർ കോപ്ലക്​സിലെ സെക്​ടർ 62ലെ താമസക്കാരിയാണ്​ അഞ്​ജലി​.  ബുനധാഴ്​ച അഞ്​ജലിക്ക്​ ഒപ്പം താമസിച്ചിരുന്ന ജ്യോതി കോച്ചിങ്​ ക്ലാസിന്​ പോകു​േമ്പാൾ അപാർട്ട​്​മ​​െൻറിലെ പാർക്കിങ്​ ഏരിയയിൽ അഞ്​ജലിയെ വെടിയേറ്റ നിലയിൽ ​കണ്ടെത്തിയത്​. പിന്നീട്​​ പൊലീസെത്തി​ അപാർട്ട്​മ​​െൻറിലെ സി.സി.ടി.വി കാമറകളിൽ നടത്തിയ പരിശോധനയിൽ അഞ്​ജാതനായ യുവാവ്​ അജ്​ഞലിയെ പിന്തുടരുന്നതി​​​െൻറയും ​വെടിയുതിർക്കുന്നതി​​​െൻറയും ദൃശ്യങ്ങൾ കണ്ടെത്തി. എന്നാൽ അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

അഞ്​ജലിയുടെ രക്ഷിതാക്കൾ ഹരിയാനയിലാണ്​ താമസം. മകളെ അറിയുന്ന ആളാണ്​​ കൊലപാതകത്തിന്​ പിന്നിലെന്ന്​ രക്ഷിതാക്കൾ ആരോപിച്ചു. കഴിഞ്ഞ ജൂണിലാണ്​ അഞ്​ജലി സ്വകാര്യ കമ്പനിയിൽ ജോലി ആരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noidasoftware engineer
News Summary - On CCTV, Engineer Chased And Shot Dead In Parking Lot At Noida Home
Next Story