Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരി ല​േങ്കഷി​െൻറ...

ഗൗരി ല​േങ്കഷി​െൻറ വീട്ടിൽ സി.സി.ടി.വി കാമറ സ്​ഥാപിച്ചത്​ 15 ദിവസം മുമ്പ്​

text_fields
bookmark_border
Gouri-Lankesh
cancel

ബംഗളൂരു: പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ല​േങ്കഷി​​​െൻറ മരണം അന്വേഷിക്കാൻ ഇൻറലിജൻസ്​ ​െഎ.ജി ബി.കെ സിങി​​​െൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം തുടങ്ങി. അന്വേഷണ സംഘത്തിൽ 31 അംഗങ്ങളാണുള്ളത്​. ഡി.സി.പി എം.എൻ അനുഛേതാണ്​ അന്വേഷണോദ്യോഗസ്​ഥൻ. സംഭവസ്​ഥലത്തുനിന്ന്​ െതളിവുകൾ കണ്ടെടുക്കുന്നതു മുതൽ എല്ലാ കാര്യങ്ങളും ​ൈകകാര്യം ചെയ്​തിരുന്നതും ഡി.സി.പിയായിരുന്നു. 

ഹെൽമറ്റ്​ വെച്ച ഒരാൾ വെടിയുതിർക്കുന്നതി​​​െൻറ ദൃശ്യം ​രാജരാജേശ്വരി നഗറിലുള്ള ഗൗരിയുടെ വീട്ടിൽ സ്​ഥാപിച്ച കാമറയിൽ പതിഞ്ഞിട്ടുണ്ട്​. കൊലപാതകം നടക്കു​േമ്പാൾ പ്രദേശത്ത്​ വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ  വ്യക്​തമല്ല. ദിവസങ്ങൾക്ക്​ മുമ്പ്​ ഒാഫീസിൽ നിന്ന്​ വീട്ടിലെത്തും വരെ രണ്ടു ​േപർ ബൈക്കിൽ പിന്തുടരുന്നത്​ ശ്രദ്ധിച്ച ഗൗരി അമ്മയോട്​ ഇക്കാര്യം പറഞ്ഞിരുന്നു. അതേതുടർന്ന്​ 15 ദിവസങ്ങൾക്ക്​ മുമ്പാണ്​ സി.സി.ടി.വി ക്യാമറ സ്​ഥാപിച്ചതെന്ന്​ ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട്​ ചെയ്യുന്നു. 

10 വർഷത്തിലേറെയായി ഇൗ പ്ര​േദശത്ത്​ താമസിക്കുന്ന ഗൗരി ഇതുവരെ ഒരു സുരക്ഷയും ആവശ്യപ്പെട്ടിരുന്നില്ല. ആരോ തന്നെ പിന്തുടരുന്നു​െണ്ടന്ന്​ സംശയം തോന്നിയതിനാലാണ്​ 15 ദിവസം മുമ്പ്​ രണ്ട്​ കാമറകൾ സ്​ഥാപിച്ചത്​. ഗൗരിയുടെ ജീവന്​ ഭീഷണിയുണ്ടായിരുന്നെന്ന്​ പൊലീസ്​ കരുതുന്നതും ഇതുകൊണ്ടാണ്​. എന്നാൽ ജീവന്​ ഭീഷണിയുള്ളകാര്യം പൊലീസിലോ സർക്കാറിനേയോ ഗൗരിയും അമ്മയും അറിയിച്ചിരുന്നില്ലെന്നും പൊലീസ്​ പറഞ്ഞു.

കൊലപാതകികൾ ദിവസങ്ങളായി ഗൗരിയെ പിന്തുടരുന്നുണ്ടെന്നാണ്​ ​െപാലീസ്​ നിഗമനം​. അതിനാൽ അവരു​െട ദൃശ്യങ്ങൾ സമീപ​െത്ത മറ്റു കാമറകളിൽ നിന്ന്​ കണ്ടെടുക്കാനാകുമെന്നും പൊലീസ്​ കരുതുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctv cameramalayalam newsGouri Lankesh MurderSIT
News Summary - CCTV Camera on Gouri Lenkesh's Home before 15 days - India News
Next Story