പുസ്തകവും യൂനിഫോമും വിൽക്കുന്ന സ്കൂളുകൾക്ക് മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂനിഫോമും വിൽപന നടത്തുന്ന സ്കൂളുകൾക്ക് സി.ബി.എസ്.ഇയുടെ മുന്നറിയിപ്പ്. ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത വിദ്യാലയങ്ങൾ കച്ചവട സ്ഥാപനങ്ങളല്ലെന്നും വിൽപന നടത്തുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കാണിച്ച് സ്കൂൾ അധികൃതർക്ക് സി.ബി.എസ്.ഇ സർക്കുലർ അയച്ചു. സ്കൂളുകൾ നേരിേട്ടാ അല്ലെങ്കിൽ ഇടനിലക്കാർ മുഖേനയോ മാനേജ്മെൻറുകൾ പാഠപുസ്തക, യൂനിഫോം വിൽപന നടത്തുന്നതായി രക്ഷിതാക്കളുടെ നിരവധി പരാതി ലഭിച്ച സാഹചര്യത്തിലാണ് സി.ബി.എസ്.ഇയുടെ നടപടി.
പാഠപുസ്തകങ്ങൾ മാത്രമല്ല, നോട്ട് പുസ്തകങ്ങളും പാദരക്ഷകളും വരെ സ്കൂൾ അങ്കണത്തിൽ വിൽപന നടത്തുന്നതായി പരാതികളിൽനിന്ന് ബോധ്യപ്പെട്ടതായി സർക്കുലർ പറയുന്നു. സാമൂഹിക സേവനമായിട്ടാണ് വിദ്യാലയങ്ങൾ നടത്തേണ്ടതെന്ന് സി.ബി.എസ്.ഇ ചട്ടം നിഷ്കർശിക്കുന്നുണ്ട്. എൻ.സി.ഇ.ആർ.ടിയുടെ പുസ്തകങ്ങളല്ലാതെ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങൾ വാങ്ങാനും മാനേജ്മെൻറ് വിദ്യാർഥികളെയും രക്ഷിതാക്കളെയും നിർബന്ധിക്കുന്നു. ഇതെല്ലാം ചട്ടവിരുദ്ധമാണെന്ന് സർക്കുലർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
