പത്ത്, പ്ലസ്‌ടു ക്ലാസ്സുകളിലെ ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: പത്ത്, പ്ലസ്‌ടു ക്ലാസ്സുകളിലെ ബോർഡ് പരീക്ഷ ചോദ്യപേപ്പർ ചോർന്നെന്ന സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങൾക്കെതിരെ വിദ്യാര്‍ഥികളും, രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സി.ബി.എസ്.ഇ.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് സി.ബി.എസ്.ഇ അധികൃതര്‍ പറഞ്ഞു.
യൂട്യൂബ്, ഫെയ്‌സ്ബുക്ക്, എക്‌സ് പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്ത് ചോദ്യപേപ്പര്‍ ചോര്‍ന്നതായും ചോദ്യപേപ്പറിലേക്ക് ആക്‌സസ് ചെയ്യാമെന്നും പറഞ്ഞുള്ള തെറ്റായ പ്രചാരണങ്ങള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കുറ്റവാളികളെ തിരിച്ചറിയുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും ബോര്‍ഡ് അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇയുടെ ചട്ടങ്ങളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പ്രകാരം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സി.ബി.എസ്.ഇ മുന്നറിയിപ്പ് നല്‍കി.
വിദ്യാർഥികളും, രക്ഷിതാക്കളും സ്കൂളും കൃത്യമായ അപ്ഡേറ്റുകൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിനെയും മറ്റു നിയമപരമായ അറിയിപ്പികളെയും മാത്രം ആശ്രയിക്കണമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. ശനിയാഴ്ച ആരംഭിച്ച പത്ത്, പ്ലസ്‌ടു ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഏപ്രില്‍ നാലിന് അവസാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.