സി.ബി.എസ്.ഇ പരീക്ഷ: പുതുക്കിയ തീയതി ഞായറാഴ്ചക്കുള്ളിൽ
text_fieldsന്യൂഡൽഹി: റദ്ദാക്കിയ സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക്, പ്ലസ്ടു ഇക്ണോമിക്സ് പരീക്ഷകളുടെ പുതുക്കിയ തീയതി ഞായറാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യം സി.ബി.എസ്.ഇ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പത്താം ക്ലാസ് കണക്ക് പരീക്ഷയും ചൊവ്വാഴ്ച നടന്ന പ്ലസ്ടു ഇക്ണോമിക്സ് പരീക്ഷയും ബുധനാഴ്ചയാണ് സി.ബി.എസ്.ഇ റദ്ദാക്കിയത്. ഒരാഴ്ചക്കുള്ളിൽ പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്നാണ് സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നത്.
ചോദ്യപേപ്പർ ചോർന്നുവെന്ന വിവരം ബുധനാഴ്ച നടന്ന പരീക്ഷക്ക് മുമ്പ് സി.ബി.എസ്.ഇ നിഷേധിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ചയെ സംബന്ധിച്ച് പ്രചരിക്കുന്ന വാട്സ് ആപ് സന്ദേശങ്ങൾ തെറ്റാണെന്നായിരുന്നു സി.ബി.എസ്.ഇയുടെ നിലപാട്. എന്നാൽ, പിന്നീട് നടത്തിയ അന്വേഷത്തിന് ഒടുവിലാണ് പരീക്ഷ റദ്ദാക്കാൻ സി.ബി.എസ്.ഇ തീരുമാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
