10ൽ ഒരു നയം, 12ൽ മറ്റൊന്ന്; ന്യായീകരണം ഇങ്ങനെ...
text_fieldsന്യൂഡൽഹി: അന്വേഷണം പൂർത്തിയാകാൻ കാത്തുനിൽക്കാതെ 12ാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ വീണ്ടും നടത്താനുള്ള തീയതി പ്രഖ്യാപിച്ചു. വിശദാന്വേഷണം നടത്തിയശേഷം ആവശ്യമെങ്കിൽ ഡൽഹിയിലും ഹരിയാനയിലും മാത്രമായി 10ാം ക്ലാസ് കണക്കു പരീക്ഷ നടത്താൻ തീരുമാനിച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ രണ്ടു സംഭവങ്ങളിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തതിനെക്കുറിച്ച് സി.ബി.എസ്.ഇ വൃത്തങ്ങളുടെ വിശദീകരണം ഇങ്ങനെ:
10ാം ക്ലാസ് പരീക്ഷ എഴുതിയവർ വീണ്ടും അതേ സ്കൂളിൽതന്നെയാണ് പഠനം തുടരുന്നത്. അടുത്ത ക്ലാസിലെ പഠനത്തിെൻറ കാര്യത്തിൽ കുട്ടികൾ തമ്മിൽ മത്സരിക്കേണ്ടി വരുന്നില്ല. പഠനം തടസ്സപ്പെടാതെ മുന്നോട്ടുനീങ്ങാൻ ഇപ്പോഴത്തെ തീരുമാനം സഹായിക്കും. അന്വേഷണം പൂർത്തിയാകുന്ന മുറക്ക്, ജൂലൈയിൽ പരീക്ഷ വേണമോ എന്ന് തീരുമാനിച്ചാൽ മതി. ചോർച്ചയുടെ വ്യാപ്തി നോക്കിക്കഴിഞ്ഞാൽ പരീക്ഷ ഒഴിവാക്കാൻ കഴിഞ്ഞെന്നും വരും. കുട്ടികളെ അലോസരപ്പെടുത്തേണ്ടതില്ല. ഫലത്തിൽ കണക്കിന് പുനഃപരീക്ഷ വേണമോ എന്ന കാര്യത്തിൽ അധികൃതർ വീണ്ടുവിചാരത്തിലാണ്.
12ാം ക്ലാസ് പരീക്ഷ എഴുതിയവരുടെ കാര്യം വ്യത്യസ്തമാണ്. അവർക്ക് കോളജ് അഡ്മിഷന് മറ്റു കുട്ടികളോട് മത്സരിക്കേണ്ടി വരും. ചോർന്ന ചോദ്യേപപ്പർ കൈയിൽ കിട്ടിയവർക്ക്, അതിെൻറ നേട്ടം അഡ്മിഷൻ സമയത്ത് ഉണ്ടാകാതിരിക്കാൻ ദേശീയതലത്തിൽതന്നെ പുനഃപരീക്ഷ ആവശ്യമാണ്. അന്വേഷണം തീരുന്നതുവരെ കാത്തുനിന്നാൽ തുടർപഠനത്തെ ബാധിക്കും. അന്വേഷണം പൂർത്തിയാകാതെ ആർക്കുമെതിരെ നടപടി എടുക്കാൻ കഴിയില്ല. സി.ബി.എസ്.ഇ മേധാവി അനിത കർവാളിനെ മാറ്റിനിർത്താൻ അതുകൊണ്ടുതന്നെ തൽക്കാലം കഴിയിെല്ലന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
