സി.ബി.എസ്.ഇ പ്ലസ് ടു ഫലം ശനിയാഴ്ച
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ഇന്ന് വൈകീട്ട് ഫലപ്രഖ്യാപന തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
മോഡറേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നതിനാൽ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, മോഡറേഷൻ പോളിസി അടുത്ത വർഷം മുതൽ ഒഴിവാക്കിയാൽ മതിയെന്ന ഹൈകോടതി നിർദേശം അംഗീകരിക്കാനാണ് സി.ബി.എസ്.ഇ അധികൃതരുടെ തീരുമാനം. നേരത്തെ, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഫലപ്രഖ്യാപനം വൈകുമെന്നും അത് കുട്ടികളുടെ തുടർപഠനത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക നിലനിന്നിരുന്നു.
എന്നാൽ, അഞ്ച് പോയിൻറ് മോഡറേഷൻ നൽകുന്ന രീതി ഇൗ വർഷം കൂടി തുടരാൻ സി.ബി.എസ്.ഇ തീരുമാനിച്ചതോടെ വിദ്യാർഥികൾക്ക് ആശ്വാസമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പരീക്ഷാ ഫലം കൃത്യസമയത്തു തന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
