സി.ബി.എസ്.ഇ ചോദ്യം ചോർത്തൽ: 60 പേർ നിരീക്ഷണത്തിൽ
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർത്തൽ കേസിൽ ഡൽഹിയിൽ 53 വിദ്യാർഥികളും ഏഴ് അധ്യാപകരുമടക്കം 60 പേർ െപാലീസ് നിരീക്ഷണത്തിലാണ്. പത്തോളം വാട്സ്ആപ് ഗ്രൂപ്പുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡൽഹി ഭവാനയിലുള്ള മദർ ഖസാനി കോൺവൻറ് സ്കൂളിലെ പ്രിൻസിപ്പലടക്കകമുള്ളവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച മൂന്ന് അറസ്റ്റുകൂടി രേഖപ്പെടുത്തിയത്. സോനിപത്തിലെ സി.ബി.എസ്.ഇ ഉദ്യോഗസ്ഥനെയും വൈകാതെ അറസ്റ്റ് െചയ്യുമെന്നാണ് സൂചന.
ഝാർഖണ്ഡിൽ എ.ബി.വി.പി നേതാവടക്കം 12 പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ, ഒമ്പതു വിദ്യാർഥികളെ പൊലീസ് വിട്ടയച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി കുറക്കുന്നതിനും ജനരോഷം തണുപ്പിക്കുന്നതിനുമുള്ള സർക്കാർ നീക്കം ഝാർഖണ്ഡിലെ അറസ്റ്റോടെ പാളിയിരിക്കുകയാണ്. ഡൽഹിയിലും ഹരിയാനയിലും ആവശ്യമെങ്കിൽ മാത്രം പുനഃപരീക്ഷ പ്രഖ്യാപിച്ച സർക്കാർ മറ്റു സംസ്ഥാനങ്ങളിൽ ചോർന്നില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടയിലാണ് ഝാർഖണ്ഡിലെ അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
