സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച: പ്രതിഷേധം തുടരുന്നു
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ചോദ്യപേപ്പർ ചോർന്നതിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നു. ഡൽഹിയിലെ പ്രീത് വിഹാറിലാണ് പ്രതിഷേധവുമായി വിദ്യാർഥികളെത്തിയത്. റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം.
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ 12ാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ ഏപ്രിൽ 25ന് നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. പ്രവാസി വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷയില്ല. 10ാം ക്ലാസ് കണക്കുപരീക്ഷ തൽക്കാലമില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. ആവശ്യെമങ്കിൽ ജൂലൈയിൽ ഡൽഹിയിലും ഹരിയാനയിലും മാത്രം കണക്കുപരീക്ഷ നടത്തുമെന്നുമാണ് സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് വിശദീകരിച്ചത്.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതിൽ 10 വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാരും ഉൾപ്പെടും. കൂടാതെ 8 പേർ ജാർഖണ്ഡിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. ചോർച്ചയുമായി ബന്ധപ്പെട്ട സംഘം ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സി.ബി.എസ്.ഇ പരീക്ഷ കൺട്രോളറിൽ നിന്ന് എസ്.െഎ.ടി വിവരങ്ങൾ ശേഖരിച്ചു. ഡൽഹിയിൽ 35,000 രൂപക്കാണ് ചോദ്യപേപ്പർ പല വിദ്യാർഥികൾക്കും ലഭിച്ചത്. എന്നാൽ, വിദ്യാർഥികൾ ഇത് 5000 രൂപ മുതൽ മേലോട്ടുള്ള തുകക്ക് മറിച്ച് വിറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. ആറായിരത്തോളം വിദ്യാർഥികൾക്ക് ചോദ്യപേപ്പർ ലഭിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഡൽഹി സ്വദേശിയായ യുവതി പൊലീസ് നിരീക്ഷണത്തിലാണ്. ഇവർ അഡ്മിനായ പത്തോളം വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയാണ് ചോദ്യങ്ങൾ കൈമാറിയതെന്നാണ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
