ചോദ്യ പേപ്പർ ചോർച്ച: പരീക്ഷക്ക് മുമ്പേ സി.ബി.എസ്.ഇ അറിഞ്ഞു
text_fieldsന്യൂഡൽഹി: ലക്ഷക്കണക്കിന് പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിന് മുമ്പു തന്നെ ചോദ്യ പേപ്പർ ചോർന്ന സംഭവം സി.ബി.എസ്.ഇ അധികൃതർ അറിഞ്ഞിരുന്നതായി റിപ്പോർട്ടുകൾ. ബുധനാഴ്ച നടക്കുന്ന പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചൊവ്വ വൈകീട്ട് സി.ബി.എസ്.ഇ ചെയർപേഴ്സണ് ലഭിച്ചിരുന്നു. ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമായിട്ടും പരീക്ഷ പിൻവലിക്കാതിരുന്ന ബോർഡിൻറെ നടപടിയിൽ വിദ്യാർഥികൾ അരിശം രേഖപ്പെടുത്തി. ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. പ്ലസ് ടു ഇക്കേണാമിക്സ് പരീക്ഷാ ദിവസം ചോദ്യേപപ്പറിെൻറ ഉത്തരങ്ങളടങ്ങിയ നാലു പേജ് കൈയെഴുത്തു പ്രതിയും സി.ബി.എസ്.ഇ ആസ്ഥാനത്ത് ലഭിച്ചിരുന്നു.
സംഭവത്തിൽ പതിനെട്ടോളം വിദ്യാർഥികളും അഞ്ച് അധ്യാപകരുമടക്കം 25 പേരെ പൊലീസ് ചോദ്യം ചെയ്തു. ഈ വിദ്യാർഥികൾക്കും അധ്യാപകർക്കും ചോദ്യ പേപ്പറുകൾ നേരത്തേ ലഭ്യമായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഡൽഹി രജീന്ദർ നഗറിലെ കോച്ചിങ്ങ് സെൻറർ സ്ഥാപകൻ വിക്കിയെ ഡൽഹി പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. സി.ബി.എസ്.ഇ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്. വാട്ട്സ് ആപ്പ് വഴി പേപ്പറുകൾ എങ്ങനെ ചോർന്നെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചോർത്തലിൽ സി.ബി.എസ്.ഇ അധികൃതർക്കു പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഡൽഹി രജീന്ദർ നഗറിലെ കോച്ചിങ്ങ് സെൻറർ സ്ഥാപകൻ വിക്കി ചോദ്യപേപ്പർ ചോർത്തിയതായി ആരോപിച്ച് മാർച്ച് 23ന് വെള്ളിയാഴ്ച സി.ബി.എസ്.ഇക്ക് ഫാക്സ് വഴി അജ്ഞാതൻ കത്തയച്ചിരുന്നു. രജീന്ദർ നഗറിലെ രണ്ട് സ്കൂളുകൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. പിറ്റേന്ന് സി.ബി.എസ്.ഇ ഇക്കാര്യം പൊലീസിൽ അറിയിച്ചു.ചോദ്യേപപ്പർ ചോർന്നതിനെ തുടർന്ന് പ്ലസ് ടു ഇക്കണോമിക്സും പത്താം ക്ലാസ് കണക്ക് പരീക്ഷയും വീണ്ടും നടത്താൻ ബോർഡ് തീരുമാനിച്ചിരുന്നു.
മുഴുവൻ പരീക്ഷകളും മാറ്റി നടത്തണമെന്ന് വിദ്യാർഥികൾ
സി.ബി.എസ്.ഇ മുഴുവൻ പരീക്ഷകളും മാറ്റി നടത്തണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ വിദ്യാർഥികൾ പ്രതിഷേധത്തിൽ. കണക്ക്, ഇക്കണോമിക്സ് എന്നിവയുടെ ചോദ്യേപപ്പർ മാത്രമല്ല, മറ്റു പരീക്ഷകളുെടയും ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട്. അതിനാൽ എല്ലാ പരീക്ഷകളും മാറ്റി നടത്തണമെന്ന് വിദ്യർഥികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
