പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് പരീക്ഷയെഴുതാൻ സി.ബി.എസ്.ഇ ലാപ്ടോപ് നൽകും
text_fieldsന്യൂഡൽഹി: പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇൗ വർഷം 10, 12 ക്ലാസുകളിലെ വാർഷികപരീക്ഷയെഴുതാൻ കമ്പ്യൂട്ടറുകളോ ലാപ്ടോപ്പുകളോ ഉപയോഗിക്കാമെന്ന് സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) അനുമതി നൽകി. എന്നാൽ വിദ്യാർഥികൾ പ്രത്യേകശ്രദ്ധ ആവശ്യമുള്ളവരാണെന്ന് തെളിയിക്കുന്ന ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഹാജരാക്കണം. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകാൻ അടുത്തിടെ ചേർന്ന യോഗത്തിൽ സി.ബി.എസ്.ഇ പരീക്ഷസമിതി തീരുമാനിച്ചിരുന്നു.
ഉത്തരങ്ങൾ രേഖപ്പെടുത്താനും ചോദ്യങ്ങൾ വ്യക്തമാകാനായി ഫോണ്ട് വലുതാക്കാനും ചോദ്യങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കാനും മാത്രമേ കമ്പ്യൂട്ടർ ഉപയോഗിക്കാവൂ. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്താൻ കമ്പ്യൂട്ടറുകളിൽ-ലാപ്ടോപ്പുകളിൽ ഇൻറർനെറ്റ് സൗകര്യം നൽകുന്നതല്ല. വിദഗ്ധരെകൊണ്ട് പരിശോധിപ്പിച്ചശേഷമേ കമ്പ്യൂട്ടറുകൾ സെൻറർ സൂപ്രണ്ട് വിദ്യാർഥികൾക്ക് കൈമാറുകയുള്ളൂ. ചോദ്യങ്ങൾ വായിക്കാൻ കഴിയാത്തതും എന്നാൽ, പകർപ്പെഴുത്തുകാരെ ആവശ്യമില്ലാത്തവരുമായ വിദ്യാർഥികൾക്കും പ്രത്യേകം സൗകര്യമൊരുക്കും. ഇത്തരം വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ 50 ശതമാനത്തിനുമുകളിൽ ഹാജർ വേണമെന്ന നിബന്ധനയിലും ഇളവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
