റയാൻ സ്കൂളിന് സി.ബി.എസ്.ഇ നോട്ടീസ്
text_fieldsന്യൂഡൽഹി: രണ്ടാം ക്ലാസുകാരൻ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അടിസ്ഥാന സുരക്ഷ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും അടച്ചുപൂട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും കാണിച്ച് റയാൻ ഇൻറർനാഷനൽ സ്കൂളിന് സി.ബി.എസ്.ഇ നോട്ടീസ്. അന്വേഷണത്തിന് സി.ബി.എസ്.ഇ നിയോഗിച്ച രണ്ടംഗ പാനൽ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം.
15 ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. സ്കൂളിൽ 12 സുരക്ഷ വീഴ്ചകളാണ് സമിതി കണ്ടെത്തിയത്. പ്രധാന സ്ഥലങ്ങളിൽ പലയിടത്തും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചില്ല, സ്ഥാപിച്ചവയിലേറെയും പ്രവർത്തിച്ചുമില്ല, വിദ്യാർഥിയുടെ മരണം പൊലീസിൽ അറിയിക്കാൻ പോലും സ്കൂൾ അധികൃതർക്കായില്ല, തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
