Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
exam
cancel
Homechevron_rightNewschevron_rightIndiachevron_rightസി.ബി.എസ്​.ഇ 12-ാം...

സി.ബി.എസ്​.ഇ 12-ാം ക്ലാസ്​ പരീക്ഷ റദ്ദാക്കൽ: 10, 11, പ്രീ ബോർഡ്​ ഫലങ്ങൾ അടിസ്​ഥാനമാക്കുമെന്ന്​ സൂചന

text_fields
bookmark_border

ന്യൂഡൽഹി: പത്താം ക്ലാസ് ബോർഡ് പരീക്ഷ, 11ാം ക്ലാസ് അവസാന പരീക്ഷ, പന്ത്രണ്ടാം ക്ലാസ് പ്രീ-ബോർഡ് പരീക്ഷ എന്നിവയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി 12ാം ക്ലാസ് വിദ്യാർത്ഥികളെ വിലയിരുത്താനുള്ള നിർദേശം സി.ബി.എസ്.ഇ സജീവമായി പരിഗണിക്കുന്നതായി റിപ്പോർട്ട്​. സി.ബി.എസ്.ഇ രൂപീകരിച്ച 12 അംഗ വിദഗ്​ധ സമിതി കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഈ രീതി ചർച്ച ചെയ്​തതായി വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

മൂന്ന്​ പരീക്ഷകളുടെയും ഫലം അടിസ്​ഥാനപ്പെടുത്തിയാകും തിയറിയുടെ 70 മാർക്ക്​ കണക്കാക്കുക. ഇവയിൽ ഓരോന്നിനും എത്ര വെയിറ്റേജ്​ നൽകണമെന്നതിൽ വ്യത്യസ്​ത അഭിപ്രായങ്ങളാണ്​ ഉണ്ടായത്​. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളുക സി.ബി.എസ്​.ഇ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ജൂൺ ഒന്നിനാണ്​ സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്​. കൂടാതെ ഐ.സി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷയും റദ്ദാക്കിയിരുന്നു.

പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിന് ശേഷം മോദിയാണ്​ തീരുമാനം പ്രഖ്യാപിച്ചത്. സമ്മർദ്ദകരമായ സാഹചര്യത്തിൽ വിദ്യാർത്ഥികളെ പരീക്ഷക്ക്​ ഹാജരാക്കാൻ നിർബന്ധിക്കരുത് എന്ന കാരണത്താലാണ് റദ്ദാക്കിയതെന്ന്​ പ്രധാനമന്ത്രി അറിയിച്ചിരുന്നു.

പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മേയ്​ 21, 23 തീയതികളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ചുചേർത്ത ​യോഗത്തിലും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങി​​െൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിലും അന്തിമ തീരുമാനം എടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന്​ സംസ്​ഥാനങ്ങളോട്​ നിലപാട്​ എഴുതി അറിയിക്കാൻ ആവശ്യപ്പെട്ടു.

സംസ്​ഥാനങ്ങളെല്ലാം പരീക്ഷ നടത്തണമെന്ന നിലപാടിലായിരുന്നു. നാല്​ സംസ്​ഥാനങ്ങൾ എഴുത്ത്​ പരീക്ഷ ഒഴിവാക്കണമെന്ന്​ ആവ​ശ്യപ്പെട്ടിരുന്നു. എന്നാൽ, ​ജൂൺ ഒന്നിന്​ നടന്ന യോഗത്തിൽ പരീക്ഷ ഒഴിവാക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിനുള്ള മാനദണ്ഡം തയാറാക്കാൻ സുപ്രീംകോടതി രണ്ടാഴ്​ച സമയം അനുവദിച്ചിട്ടുണ്ട്​. അതിനാൽ തന്നെ വരുംദിവസങ്ങളിൽ മനദണ്ഡം സി.ബി.എസ്​.ഇ പ്രഖ്യാപിക്കുമെന്നാണ്​ അറിയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbseclass 12
News Summary - CBSE Class XI exam Cancellation
Next Story