Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.എസ്.ഇ പത്ത്,...

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ മെയ് നാലുമുതൽ

text_fields
bookmark_border
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ മെയ് നാലുമുതൽ
cancel

ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ മെയ് നാലു മുതൽ ജൂൺ 11വരെ നടക്കുമെന്ന് സി.ബി.എസ്.ഇ ബോർഡ് അറിയിച്ചു. cbse.gov.in എന്ന വെബ്സൈറ്റ് വഴി സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളുടെ ടൈംടേബിൾ അറിയാം. പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും.

പത്താം ക്ലാസ് പരീക്ഷകൾ മെയ് നാലിന് ആരംഭിച്ച് ജൂൺ ഏഴിന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് നാല് മുതൽ ജൂൺ 11 വരെയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്ക് വിഡിയോ കോൺഫ്രൻസിലൂടെയാണ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചത്. സി.ബി.എസ്.ഇ പരീക്ഷാ ടൈംടേബിൾ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന വിഷയങ്ങളുടെ പരീക്ഷകൾക്കിടയിൽ പഠിക്കാനായി കൂടുതൽ ദിവസങ്ങൾ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 15ഓടെ പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE Class X exam
Next Story