Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
CBSE
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്​.ഇ...

സി.ബി.എസ്​.ഇ മാനദണ്ഡമായി; 10, 11, 12ാം ക്ലാസുകളിലെ മാർക്ക്​ അടിസ്​ഥാനമാക്കും

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ വ്യാ​പ​നം മൂ​ലം 12ാം ക്ലാ​സ്​ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യ രീ​തി പ്ര​ഖ്യാ​പി​ച്ച്​ സി.​ബി.​എ​സ്.​ഇ. വി​ദ്യാ​ർ​ഥി​യു​ടെ 10, 11,12 ക്ലാ​സു​ക​ളി​ലെ പ​ഠ​ന നി​ല​വാ​രം വി​ല​യി​രു​ത്തി യ​ഥാ​​ക്ര​മം 30:30:40 എ​ന്ന അ​നു​പാ​ത​ത്തി​ൽ മാ​ർ​ക്ക്​ ന​ൽ​കും. ജൂ​ലൈ 31ഒ​ാ​ടെ ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സി.​ബി.​എ​സ്.​ഇ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വേ, മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കാ​ൻ സി.​ബി.​എ​സ്.​ഇ നി​യോ​ഗി​ച്ച 13 അം​ഗ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട്​ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലാ​ണ്​ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

പു​തി​യ മൂ​ല്യ​നി​ർ​ണ​യ രീ​തി​യോ​ട്​ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച സു​പ്രീം​കോ​ട​തി, മു​ന്നോ​ട്ടു​വെ​ച്ച മാ​ന​ദ​ണ്ഡം കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കി ഫ​ലം വേ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ത​ള്ളി.

മൂ​ല്യ​നി​ർ​ണ​യ രീ​തി

  • 10ാം ക്ലാ​സ്​ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ​ പ്ര​ധാ​ന അ​ഞ്ച്​ വി​ഷ​യ​ങ്ങ​ളി​ൽ, വി​ദ്യാ​ർ​ഥി​ക്ക്​ കൂ​ടു​ത​ൽ മാ​ർ​ക്ക്​ ല​ഭി​ച്ച മൂ​ന്ന്​ വി​ഷ​യ​ങ്ങ​ളാ​ണ്​ ഫ​ല​ത്തി​ന് പ​രി​ഗ​ണി​ക്കു​ക. ഇ​തി​െൻറ മൂ​ന്നി​േ​ൻ​റ​യും ശ​രാ​ശ​രി ക​ണ​ക്കാ​ക്കി​ 30 ശ​ത​മാ​നം വെ​യി​റ്റേ​ജ്​ ന​ൽ​കും. ഉ​ദാ​ഹ​ര​ണം: 80ൽ 80 ​മാ​ർ​ക്കും ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​െൻറ 30 ശ​ത​മാ​ന​മാ​യ 24 മാ​ർ​ക്ക്​ ല​ഭി​ക്കും. 80ൽ 60 ​മാ​ർ​ക്കാ​ണ്​ കി​ട്ടി​യ​തെ​ങ്കി​ൽ, ന​ൽ​കു​ന്ന​ത്​ 18 മാ​ർ​ക്ക്.
  • 11ാം ക്ലാ​സി​ലെ മു​ഴു​വ​ൻ വ​ർ​ഷാ​വ​സാ​ന പ​രീ​ക്ഷ​ക​ളു​ടേ​യും മാ​ർ​ക്കി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ 30 ശ​ത​മാ​നം വെ​യി​റ്റേ​ജ്​ ന​ൽ​കു​ക. പ​ര​മാ​വ​ധി മാ​ർ​ക്ക്​ 24 ആ​യി​രി​ക്കും.
  • 12ാം ക്ലാ​സി​ൽ വെ​യ്​​റ്റേ​ജ്​ 40 ശ​ത​മാ​നം. തി​യ​റി​ക്ക്​ യൂ​നി​റ്റ്​ ടെ​സ്​​റ്റു​ക​ൾ, അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ, ​പ്രീ​ബോ​ർ​ഡ്​ തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ 40 ശ​ത​മാ​നം വെ​യി​റ്റേ​ജ്. സ്​​കൂ​ൾ ന​ൽ​കു​ന്ന പ്രാ​ക്​​ടി​ക്ക​ൽ ​ഫ​ലം അ​തേ​പ​ടി പ​രി​ഗ​ണി​ക്കും.
  • ഫ​ല​ത്തി​െൻറ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, മു​തി​ർ​ന്ന ര​ണ്ട്​ അ​ധ്യാ​പ​ക​ർ, തൊ​ട്ടടു​ത്ത സ്​​കൂ​ളി​ലെ ര​ണ്ട്​ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന റി​സ​ൽ​റ്റ്​ ക​മ്മി​റ്റി.
  • ഈ ​വ​ർ​ഷ​ത്തെ ശ​രാ​ശ​രി മാ​ർ​ക്കും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ശ​രാ​ശ​രി മാ​ർ​ക്കും ത​മ്മി​ൽ വ​ലി​യ അ​ന്ത​രം ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല.
  • ഈ ​രീ​തി​യി​ലൂ​ടെ ജ​യി​ക്കാ​ത്ത​വ​ർ​ക്ക്​ ​പി​ന്നീ​ട്​ ന​ട​ത്തു​ന്ന പ​രീ​ക്ഷ എ​ഴു​താം. പു​തി​യ രീ​തി​യി​ൽ തൃ​പ്​​ത​ര​ല്ലാ​ത്തവർക്കും സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കു​മ്പോ​ൾ ന​ട​ത്തു​ന്ന എ​ഴു​ത്തു​ പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​ക്കാം. അ​പ്പോ​ൾ കി​ട്ടു​ന്ന മാ​ർ​ക്ക്​ അ​ന്തി​മ ഫ​ല​മാ​യി ക​ണ​ക്കാ​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEPlus TwoClass 12Scoring Plan
News Summary - CBSE Announces Class 12 Scoring Plan, Results By July 31
Next Story